നിശ്ചയം അല്ലാഹു അവനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരോടൊപ്പവും അവനെ കണ്ടുകൊണ്ട് ചരിക്കുന്നവരോടൊപ്പവുമാകുന്നു.
മൊത്തം ഗ്രന്ഥത്തിന്‍റെ ആശയത്തിലാണ് അല്ലാഹുവുള്ളത്. 3: 101-102; 43: 36-39 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം തന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കിമാറ്റി ആരാണോ നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നത്, അവരോടൊപ്പവും ഏറ്റവും നല്ലതായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നത് ആരാണോ അവരോടൊപ്പവുമാണ് അല്ലാഹു. 'അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിലേക്ക് വിരണ്ടോടുക, അവനില്‍ ഒന്നിനെയും പങ്ക് ചേര്‍ക്കാതിരിക്കുക, നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പുകാരന്‍ മാത്രമാണ്' എന്ന് പറയാന്‍ പ്രവാചകനും വിശ്വാസിയും 51: 50-51 സൂക്തങ്ങളിലൂടെ കല്‍പിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവിലേക്ക് വിരണ്ടോടുക എന്ന് പറഞ്ഞാല്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന അദ്ദിക്ര്‍ വിവരിക്കുന്ന സദസ്സിലേക്ക് വിരണ്ടോടുക എന്നാണ്. എന്നാല്‍ കാഫിറുകളായ ഫുജ്ജാറുകള്‍ സിംഹഗര്‍ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോലെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്ര്‍ വിവരിക്കുന്ന സദസ്സില്‍ നിന്ന് വിരണ്ടോടുന്നതാണെന്ന് 74: 49-51 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 4: 174-175; 5: 48; 12: 22 വിശദീകരണം നോക്കുക.