(യൂസുഫ്) 12 : 6
وَكَذَٰلِكَ يَجْتَبِيكَ رَبُّكَ وَيُعَلِّمُكَ مِنْ تَأْوِيلِ الْأَحَادِيثِ وَيُتِمُّ نِعْمَتَهُ عَلَيْكَ وَعَلَىٰ آلِ يَعْقُوبَ كَمَا أَتَمَّهَا عَلَىٰ أَبَوَيْكَ مِنْ قَبْلُ إِبْرَاهِيمَ وَإِسْحَاقَ ۚ إِنَّ رَبَّكَ عَلِيمٌ حَكِيمٌ

അപ്രകാരം നിന്‍റെ നാഥന്‍ നിന്നെ തെരഞ്ഞെടുക്കുകയും കാര്യങ്ങളുടെ യഥാര്‍ത്ഥ വ്യാഖ്യാനങ്ങളില്‍ നിന്ന് നിന്നെ പഠിപ്പിക്കുകയും ചെയ്യുന്നതാണ്, നേരത്തെ നിന്‍റെ രണ്ട് പിതാമഹന്‍മാരായ ഇബ്റാഹീമിനും ഇസ്ഹാഖിനും പൂര്‍ത്തീകരിച്ചുകൊടുത്തിട്ടുള്ളതുപോലെ നിന്‍റെമേലും യഅ്ഖൂബ് കുടും ബത്തിന്‍റെ മേലും അവന്‍റെ അനുഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ച് തരുന്നതുമാകുന്നു, നിശ്ചയം നിന്‍റെ നാഥന്‍ സര്‍വ്വജ്ഞനായ യുക്തിജ്ഞനുമാകുന്നു. 

 

തഅ് വീലുല്‍ അഹാദീസ് എന്നതുകൊണ്ട് സാധാരണ വിവരിക്കപ്പെടാറുള്ളതുപോലെ വെറും സ്വപ്ന വ്യാഖ്യാനമല്ല വിവക്ഷ, മറിച്ച് ഗ്രന്ഥത്തിന്‍റെ വിശ ദീകരണമായ ഹിക്മത്തും മൗഇളത്തുമാണ്. 16: 89 ല്‍ പറഞ്ഞ പ്രകാരം അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിച്ചിട്ടുള്ള അദ്ദിക്ര്‍ എല്ലാഓരോ കാ ര്യവും വിശദീകരിച്ചിട്ടുള്ളതും സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണ്. 3: 7; 7: 53; 10: 57-58 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!