(യൂസുഫ്) 12 : 5
قَالَ يَا بُنَيَّ لَا تَقْصُصْ رُؤْيَاكَ عَلَىٰ إِخْوَتِكَ فَيَكِيدُوا لَكَ كَيْدًا ۖ إِنَّ الشَّيْطَانَ لِلْإِنْسَانِ عَدُوٌّ مُبِينٌ

അവന്‍ പറഞ്ഞു: ഓ എന്‍റെ കുഞ്ഞിമോനേ, നിന്‍റെ ഈ കാഴ്ച നിന്‍റെ സഹോദരന്മാരോട് നീ പറയരുത്, അപ്പോള്‍ അവര്‍ നിനക്കെതിരില്‍ തന്ത്രങ്ങള്‍ മെന യും, നിശ്ചയം പിശാച് മനുഷ്യന്‍റെ വ്യക്തമായ ശത്രുവാകുന്നു.

യൂസുഫ് നബി തന്‍റെ ഉറക്കത്തില്‍ കണ്ട സ്വപ്നത്തില്‍ സൂര്യന്‍ യഅ്ഖൂബ് നബിയും ചന്ദ്രന്‍ അദ്ദേഹത്തിന്‍റെ പത്നിയും പതിനൊന്ന് നക്ഷത്രങ്ങള്‍ യൂസുഫിന്‍റെ മാതാവിലുള്ള സഹോദരന്‍ ബിന്‍യാമീന്‍ അടക്കം പതിനൊന്ന് സഹോദരന്മാരുമാണ്. യൂസുഫ് നബിയുടെ ചിറ്റമ്മമാരില്‍ നിന്നുള്ള പത്ത് സഹോദരന്മാര്‍ യൂസുഫിനോട് അസൂയയുള്ളവരായിരുന്നുവെന്നും എന്ത് ദുഷ്ചെയ്തിയും അവലംബിക്കാന്‍ മടിക്കാത്തവരാണെന്നും യഅ്ഖൂബ് നബി ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് അവരെ സൂക്ഷിച്ചുകൊള്ളണമെന്ന് തന്‍റെ സദ് വൃത്തനായ മകനെ അദ്ദേഹം ഉണര്‍ത്തിയത്. പ്രവാചകന്മാര്‍ ഉ റങ്ങുമ്പോള്‍ അവരുടെ ഹൃദയം ഉറങ്ങുന്നില്ലെന്നും അവരുടെ സ്വപ്നം ദിവ്യസന്ദേശത്തില്‍ പെട്ടതാണെന്നും പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. 

ആളുകള്‍ അശ്രദ്ധരായ സമയത്ത് മൂസാ പട്ടണത്തില്‍ പ്രവേശിച്ചപ്പോള്‍ രണ്ടാളുകള്‍ വഴക്കിടുന്നതായി കണ്ടു. അവരില്‍ ഇസ്റാഈല്‍ സന്തതികളില്‍ പെട്ടയാള്‍ മൂസായോട് സഹായം തേടുകയും അപ്പോള്‍ മൂസാ ചെന്ന് ശത്രുപക്ഷത്തില്‍ പെട്ടവനെ ഒരു തൊഴികൊടുക്കുകയും അങ്ങനെ അവന്‍റെ കഥകഴിയുകയും ചെയ്തു. മൂസാ പറഞ്ഞു: ഇത് പിശാചിന്‍റെ പ്രവൃത്തിയില്‍ പെട്ടതാകുന്നു, നിശ്ചയം അവന്‍ ശത്രുവും വ്യക്തമായി വഴിപിഴപ്പിക്കുന്ന വനും തന്നെയാണ് എന്ന് 28: 15 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ സ്മരണയോടുകൂടിയല്ലാതെ ഇടിച്ചപ്പോള്‍ പിശാചാണ് അവിടെ കൊല സംഭവിപ്പിച്ചത്. ഇന്ന് അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ചവന്‍ അല്ലാഹുവിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായി ക്കഴിഞ്ഞു എന്ന് 3: 101; 5: 48 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റി നാഥനെ ഹൃദയത്തില്‍ സൂക്ഷി ക്കുന്ന അങ്ങനെയുള്ളവര്‍ക്ക് പിശാചില്‍ നിന്നുള്ള യാതൊരു ബാധയും തിന്മയും ഏല്‍ക്കുന്നതല്ല. 2: 269; 6: 112; 7: 22; 10: 100 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!