هَٰذَا بَلَاغٌ لِلنَّاسِ وَلِيُنْذَرُوا بِهِ وَلِيَعْلَمُوا أَنَّمَا هُوَ إِلَٰهٌ وَاحِدٌ وَلِيَذَّكَّرَ أُولُو الْأَلْبَابِ
ഇത് മൊത്തം മനുഷ്യര്‍ക്കുവേണ്ടിയുള്ള ഒരു വെളിപ്പെടുത്തലാകുന്നു; അതു കൊണ്ട് അവര്‍ മുന്നറിയിപ്പ് നല്കപ്പെടേണ്ടതിനും നിശ്ചയം അല്ലാഹു മാത്രമാണ് ഏകഇലാഹ് എന്ന് അവര്‍ അറിയേണ്ടതിനും ബുദ്ധിമാന്മാര് ഹൃദയം കൊണ്ട് ഓര്മിക്കുന്നതിനുവേണ്ടിയും.
അദ്ദിക്ര്‍ മൊത്തം മനുഷ്യര്‍ക്കുള്ള അല്ലാഹുവിന്റെ സന്ദേശമാണ്. സ്രഷ്ടാവായ ഉ ടമ ഏകനായ അല്ലാഹു മാത്രമാണ് എന്ന് മൊത്തം മനുഷ്യരെ മുന്നറിയിപ്പ് നല്കുന്നതി ന് വേണ്ടിയാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്. ഈ ഗ്രന്ഥം ജീവനുള്ളവരെ മുന്നറിയിപ്പ് ന ല്‍കുന്നതിനും ഗ്രന്ഥം കിട്ടിയിട്ട് മൂടിവെക്കുന്ന കാഫിറുകളുടെ മേല്‍ ശിക്ഷാവിധി നട പ്പിലാക്കുന്നതിനും വേണ്ടിയാണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് 36: 70 ലും; അദ്ദിക്ര്‍ ശ്ര ദ്ധിച്ച് കേള്‍ക്കുന്നവരും അതിനെ ഏറ്റവും നല്ല നിലയില്‍ പിന്‍പറ്റുന്നവരുമായ ബുദ്ധിമാന്മാര് മാത്രമേ ഹൃദയം കൊണ്ട് ഓര്‍മ്മിക്കുകയും പാഠം ഉള്കൊള്ളുകയും ചെയ്യുകയു ള്ളൂ എന്ന് 39: 17-18 ലും പറഞ്ഞിട്ടുണ്ട്. 2: 25; 3: 190-191; 10: 57-58, 108 വിശദീകരണം നോക്കുക.