( അല്‍ ഹിജ്ര്‍ ) 15 : 2

رُبَمَا يَوَدُّ الَّذِينَ كَفَرُوا لَوْ كَانُوا مُسْلِمِينَ

കാഫിറായവര്‍ അവര്‍ സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ചവരായിരുന്നുവെങ്കില്‍ എന്ന് വീണ്ടും വീണ്ടും ആഗ്രഹിക്കുന്ന സമയം അടുത്തുവരുന്നുണ്ട്. 

ഈസാ രണ്ടാമത് വന്ന് കാഫിറായ മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂടി യഥാര്‍ത്ഥ ഇസ്ലാം ലോകമെങ്ങും വ്യാപിക്കുമ്പോള്‍ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടിരു ന്ന, അല്ലാഹു കൊന്നുകളഞ്ഞ കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ജീവിതം മുഴുവന്‍ അദ്ദിക്റിന്‍റെ വെളിച്ചത്തി ല്‍ ക്രമപ്പെടുത്തി അല്ലാഹുവിന് സമര്‍പ്പിച്ച് ജീവിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേ നെ എന്ന് ആഗ്രഹിച്ചുപോകും എന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. ഇജാസി ല്‍ മഹ്ദിയുടെ വരവോടുകൂടി ലോകത്തുള്ള വിശ്വാസികള്‍ ഇജാസിലേക്ക് വേര്‍തിരി ക്കപ്പെടുമ്പോള്‍ ഫുജ്ജാറുകള്‍ "ഓ എന്‍റെ നാഥാ! ഞാന്‍ അദ്ദിക്ര്‍ പിന്‍പറ്റിയിരുന്നെങ്കില്‍ വിശ്വാസികളോടൊപ്പം ഞാനും ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുമായിരുന്നുവല്ലോ" എന്ന് വിലപിക്കുന്നതാണ് എന്നും ആശയമുണ്ട്. 39: 55 ല്‍, ശിക്ഷ അഥവാ മരണം നിങ്ങള്‍ക്ക് വന്നുപെടുന്നതിനുമുമ്പ് നിങ്ങളുടെ നാഥനില്‍ നിന്ന് ഇറക്കപ്പെട്ട ഏറ്റവും നല്ലത്-അദ്ദിക്ര്‍-പിന്‍പറ്റുക എന്നും; 39: 56-58 ല്‍, അങ്ങനെ ചെയ്യാത്തവര്‍; ഓ കഷ്ടം, ഞാന്‍ അ ല്ലാഹുവിന്‍റെ കാര്യത്തില്‍ അശ്രദ്ധനായല്ലോ, ഞാന്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തെ പരിഹ സിക്കുന്നവനായല്ലോ, അല്ലെങ്കില്‍ അല്ലാഹു എന്നെ സന്‍മാര്‍ഗത്തില്‍ ആക്കിയിരുന്നു വെങ്കില്‍ ഞാന്‍ സൂക്ഷ്മതയുള്ളവരില്‍ പെട്ടവനാകുമായിരുന്നല്ലോ, അല്ലെങ്കില്‍ ശി ക്ഷ കാണുമ്പോള്‍ 'എനിക്ക് ഒരു അവസരം കൂടി കിട്ടിയിരുന്നുവെങ്കില്‍ ഞാന്‍ അല്ലാ ഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവരില്‍ പെട്ടവന്‍ തന്നെ ആകുമായിരുന്നല്ലോ' എന്ന് വിലപിക്കുമെന്നും; 39: 59 ല്‍, അവരുടെ മരണസമയത്ത് നാഥന്‍ അവരോട്: അല്ല, നിന ക്ക് എന്‍റെ സൂക്തങ്ങള്‍ വന്നുകിട്ടി, അപ്പോള്‍ നീ അവയെ തള്ളിപ്പറഞ്ഞു, നീ എല്ലാം തികഞ്ഞവനാണെന്ന് അഹങ്കരിക്കുകയും ചെയ്തു, നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെ യായിരുന്നു എന്ന് പറയുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍. ആത്മാവിനെ പരിഗണിക്കാതെ തെമ്മാടികളായി ഇ വിടെ ജീവിച്ച അവര്‍ മരണസമയത്ത് അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാ ഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും; വിധിദിവസം അ പ്രകാരം സാക്ഷ്യം വഹിക്കുമെന്ന് 6: 130 ലും അവര്‍ വായിച്ചിട്ടുണ്ട്. സത്യമായ അദ്ദിക്ര്‍ കൊണ്ട് ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി നാഥനെ ഹൃദയത്തില്‍ സൂ ക്ഷിക്കുന്ന വിശ്വാസികള്‍ മാത്രമേ മുസ്ലിംകളായി-സര്‍വസ്വം നാഥന് സമര്‍പ്പിച്ചവരായി-മരണപ്പെടുകയുള്ളൂ എന്ന് 3: 102 ല്‍ പറഞ്ഞിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മുസ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും അവര്‍ 16: 89 ല്‍ പറഞ്ഞ എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസികളാ കാത്തതിനാല്‍ കാഫിറുകളും അക്രമികളും ഭ്രാന്തന്മാരും തെമ്മാടികളുമാണെന്ന് 2: 254; 5: 44, 45, 47; 7: 40 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 4: 91; 8: 2-4; 14: 28-30 വിശദീകരണം നോക്കുക.