أَنْ تَقُولَ نَفْسٌ يَا حَسْرَتَا عَلَىٰ مَا فَرَّطْتُ فِي جَنْبِ اللَّهِ وَإِنْ كُنْتُ لَمِنَ السَّاخِرِينَ
-ഓ എന്‍റെ നാശം! ഞാന്‍ അല്ലാഹുവിന്‍റെ കാര്യത്തില്‍ അശ്രദ്ധനായല്ലോ, ഞാ ന്‍ പരിഹസിക്കുന്നവരുടെ കൂട്ടത്തില്‍ പെട്ടവനുമായിരുന്നല്ലോ എന്ന് ഒരു ആ ത്മാവും പറയാന്‍ ഇടവരാതിരിക്കാന്‍!
5: 48 ല്‍ പറഞ്ഞ മുഹൈമിനായ അദ്ദിക്റിനെ മുറുകെപ്പിടിച്ചവന്‍ 59: 23 ല്‍ പറഞ്ഞ മുഹൈമിനായ നാഥനെ മുറുകെപ്പിടിച്ച് 3: 101 ല്‍ പറഞ്ഞ പ്രകാരം നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു. അദ്ദിക്റിനെ വിസ്മരിക്കുകവഴി നാഥനെ വിസ്മരിച്ച് ജീവിക്കു ന്നവര്‍ 9: 67-68; 59: 19 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം തെമ്മാടികളായ കപടവിശ്വാസികളും കുഫ്ഫാറുകളുമാണ്. അവരാണ് അവരുടെ മരണസമയത്ത് 'ഓ എന്‍റെ നാ ശം! ഞാന്‍ അല്ലാഹുവിന്‍റെ കാര്യത്തില്‍ അശ്രദ്ധനായല്ലോ, ഞാന്‍ പരിഹസിക്കുന്നവരു ടെ കൂട്ടത്തില്‍ പെട്ടവനുമായിരുന്നല്ലോ' എന്ന് വിലപിക്കുന്നത്. ഇത്തരം ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ വിശ്വാസികളെ ഐഹികലോകത്തുവെച്ച് പരിഹസിക്കുമെന്ന് 83: 29 ല്‍ പ റഞ്ഞിട്ടുണ്ട്. 15: 44; 23: 99-100, 110; 89: 23-24 വിശദീകരണം നോക്കുക.