( അല്‍ ഹിജ്ര്‍ ) 15 : 3

ذَرْهُمْ يَأْكُلُوا وَيَتَمَتَّعُوا وَيُلْهِهِمُ الْأَمَلُ ۖ فَسَوْفَ يَعْلَمُونَ

അവരെ തിന്നാനും സുഖിക്കാനും വിടുക-തെറ്റിദ്ധാരണയാല്‍ അവരെ നശി പ്പിക്കപ്പെടാനും, അപ്പോള്‍ അവര്‍ താമസിയാതെ അറിയുകതന്നെ ചെയ്യും.

എല്ലാ തെറ്റിദ്ധാരണകളും തിരുത്താനും ജീവിതലക്ഷ്യം മനസ്സിലാക്കാനുമുള്ളതാണ് അദ്ദിക്ര്‍. പരലോകത്തെ നിഷേധിക്കുന്നവര്‍ ജീവിതലക്ഷ്യം വെടിഞ്ഞവരും ഐഹിലോക ജീവിതം കൊണ്ട് തൃപ്തിപ്പെട്ടവരുമാണ്. ആത്മാവ്, ശരീരം എന്നിവ തിരിച്ചറിയാതെയും ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവുമായ അദ്ദിക്ര്‍ ഉപയോഗപ്പെ ടുത്താതെയും ശരീരത്തിന്‍റെ ഭക്ഷണവും വസ്ത്രവും മാത്രം ഉപയോഗപ്പെടുത്തി ജീവിക്കുന്നവരാണ് അവര്‍. അവരുടെ മിഥ്യാധാരണ അവരുടെ പ്രവര്‍ത്തനങ്ങളെയെല്ലാം പാഴാക്കിക്കളഞ്ഞിരിക്കുന്നു. അവരുടെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയോ അവരു ടെ നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, ഉംറ തുടങ്ങിയ കര്‍മ്മങ്ങളൊന്നും സ്വീകരി ക്കപ്പെടുകയോ ഇല്ല. ഊഹങ്ങളെ മാത്രം പിന്‍പറ്റുന്ന അവരുടെ ധാരണ ഗ്രന്ഥം പഠി പ്പിക്കുന്നതിന് നേരെ വിരുദ്ധമായി ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതും സ്വര്‍ഗത്തിലേക്കും ഒന്ന് മാത്രം നരകത്തിലേക്കുമാണ് എന്നാണ്. 3: 7 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം വായിക്കുന്ന ഫുജ്ജാറുകളായ അവര്‍ തന്നെയാണ് 3: 10 ല്‍ പറഞ്ഞ നരകത്തിന്‍റെ വിറകുകളായ യഥാര്‍ത്ഥ കാഫിറുകള്‍. 2: 186; 14: 3, 18; 17: 97-98 വിശദീകരണം നോക്കുക.