( അൽ അന്‍ഫാല്‍ ) 8 : 2

إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ

നിശ്ചയം വിശ്വാസികളായവര്‍, അല്ലാഹുവിനെക്കുറിച്ച് ഓര്‍മിപ്പിക്കപ്പെട്ടാല്‍ അവരുടെ ഹൃദയങ്ങള്‍ പ്രകമ്പിതമാകുന്നവരും അവരുടെമേല്‍ അവന്‍റെ സൂ ക്തങ്ങള്‍ വിശദീകരിക്കപ്പെട്ടാല്‍ അവരുടെ വിശ്വാസം വര്‍ദ്ധിക്കുന്നവരും അവര്‍ സര്‍വ്വസ്വം തങ്ങളുടെ നാഥനില്‍ ഭരമേല്‍പ്പിക്കുന്നവരുമാകുന്നു.

22: 34-35 ല്‍, മനസാ-വാചാ-കര്‍മ്മണാ അല്ലാഹുവിന് സമര്‍പ്പിച്ച വിശ്വാസികള്‍ ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക: അവര്‍ അല്ലാഹുവിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കപ്പെടുമ്പോള്‍ ഹൃദയം പ്രകമ്പിതമാകുകയും തങ്ങളെ ബാധിക്കുന്ന പ്രതിസന്ധികള്‍ ക്ഷമ യോടെ തരണം ചെയ്യുകയും നമസ്കാരം (പ്രാര്‍ത്ഥന) നിലനിര്‍ത്തുകയും അവര്‍ക്ക് നാം നല്‍കിയ വിഭവങ്ങളില്‍നിന്ന് ചെലവഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണ് എ ന്നുപറഞ്ഞിട്ടുണ്ട്. 39: 17-18 ല്‍, അപ്പോള്‍ എന്‍റെ അടിമകള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക: എന്‍റെ വചനം ശ്രദ്ധിച്ചുകേള്‍ക്കുകയും അതിനെ ഏറ്റവും നല്ലനിലയില്‍ പിന്‍ പറ്റുകയും ചെയ്യുന്നവരാണ് അവര്‍, അക്കൂട്ടരെയാകുന്നു അല്ലാഹു സന്‍മാര്‍ഗത്തിലാ ക്കിയിരിക്കുന്നത്, അവര്‍ തന്നെയാണ് ബുദ്ധിമാന്‍മാര്‍ എന്നും; 39: 22 ല്‍, അദ്ദിക്ര്‍ കൊ ള്ളെ തങ്ങളുടെ ഹൃദയങ്ങള്‍ കല്ലിച്ചവരാണ് വ്യക്തമായ വഴികേടിലുള്ളത്, അവര്‍ക്കാ ണ് സര്‍വ്വനാശം എന്നും; 39: 23 ല്‍ അല്ലാഹു ഏറ്റവും നല്ല വര്‍ത്തമാനമിറക്കി-ആവര്‍ത്തി ച്ച് വരുന്ന ഉപമാലങ്കാരങ്ങളടങ്ങിയ ഗ്രന്ഥം-അതുകൊണ്ട് തങ്ങളുടെ നാഥനെ ഭയപ്പെടു ന്നവരുടെ തൊലികള്‍ രോമാഞ്ചം കൊള്ളുന്നു, പിന്നീട് അവരുടെ തൊലികളും ഹൃ ദയങ്ങളും 'അല്ലാഹ്' എന്ന സ്മരണയില്‍ ലയിച്ച് മയപ്പെടുന്നു, അതാകുന്നു അല്ലാഹുവി ന്‍റെ സന്‍മാര്‍ഗം, അല്ലാഹു ഉദ്ദേശിക്കുന്നവരെ അതുകൊണ്ട്-അദ്ദിക്ര്‍ കൊണ്ട്-സന്‍ മാര്‍ഗത്തിലേക്കാക്കുന്നു, ആരെയാണോ അല്ലാഹു വഴികേടിലാക്കിയത്, അപ്പോള്‍ അ വന് ഒരു മാര്‍ഗദര്‍ശകനും ഇല്ലതന്നെ എന്നും പറഞ്ഞിട്ടുണ്ട്. 

 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അതുകൂടാതെ ഇന്ന് ഒരാള്‍ക്കും വിശ്വാസിയാകാന്‍ സാധ്യമല്ല എന്ന് 10: 100 ല്‍ പറഞ്ഞിട്ടുണ്ട്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അത് ലോകര്‍ക്ക് എത്തിച്ചു കൊടുക്കുമ്പോഴാണ് വിശ്വാസം വര്‍ദ്ധിക്കുക. നിഷ്പക്ഷവാനായ നാഥന്‍ എല്ലാവരെ യും സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിച്ചപ്പോള്‍ തന്നെ അദ്ദിക്ര്‍ പഠിപ്പിച്ചിട്ടുണ്ട് എന്ന് 55: 1-4 ല്‍ പ റഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഓര്‍മ്മിപ്പിക്കുന്ന അദ്ദിക്റില്‍ നിന്ന് തടഞ്ഞുകൊണ്ടാ ണ് ജിന്നുപിശാചുക്കളും മനുഷ്യപ്പിശാചുക്കളും മനുഷ്യരെ പാട്ടിലാക്കുന്നത്. അല്ലാഹു വില്‍ നിന്ന് അഥവാ അദ്ദിക്റില്‍ നിന്ന് തടയുന്നതിനുവേണ്ടി സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലേക്കും വ്യാകരണ ഗ്രന്ഥങ്ങളിലേക്കും ഖുര്‍ആന്‍ പരിഭാഷകളിലേക്കും മറ്റും ആളുകളെ തിരിച്ചുവിട്ട് നരകത്തിലേക്ക് പിടിച്ചുവലിച്ച് കൊ ണ്ടുപോവുകയാണ് അവര്‍ ചെയ്യുന്നത്. 35: 32 ല്‍ പറഞ്ഞ പ്രകാരം ലോകര്‍ക്ക് മൊത്തമുള്ള ഗ്രന്ഥം ഏല്‍പിക്കപ്പെട്ട പ്രവാചകന്‍റെ ജനത മാത്രമാണ് ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത്. എന്നാല്‍ അവര്‍ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും ന ല്ല വിശദീകരണമായ അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നുപോലും അനുയായികളോടും ലോകരോടും വെളിപ്പെടുത്താതെ 'ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ളത്' എന്ന അര്‍ത്ഥം വരുന്ന ഖുര്‍ആനിനെയാണ് ഗ്രന്ഥം എന്ന് പറയുന്നത്. എന്നാല്‍ അത് ഗ്രന്ഥത്തിന്‍റെ ശ രീരം മാത്രമാണ്. ആ ത്മാവിനെയും പരലോകത്തെയും പരിഗണിക്കാതെ ശരീരത്തി നും ഐഹികജീവിതത്തിനും മാത്രം പ്രാധാന്യം കൊടുക്കുന്ന അവരെ 35: 32 ല്‍ ആത്മാവിനോട് അക്രമം കാണിച്ചവര്‍ എന്നാണ് നാഥന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. അവരില്‍പ്പെട്ട ഏതൊരാളും മരിക്കുമ്പോള്‍ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇക്കൂട്ടരില്‍ അദ്ദിക്ര്‍ മൂടിവെക്കുന്ന കപടവിശ്വാസികള്‍ വിചാരണയില്ലാതെ നരകത്തിന്‍റെ അ ടിത്തട്ടില്‍ പോകുന്നവരാണെങ്കില്‍ അനുയായികള്‍ വിചാരണക്കുശേഷം നരകത്തിലേ ക്ക് തെളിക്കപ്പെടാനുള്ള കാഫിറുകളാണെന്ന് 4: 140, 145; 39: 71 തുടങ്ങിയ സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 3: 7-10; 7: 170; 56: 82 വിശദീകരണം നോക്കുക.