( അല് ഹിജ്ര് ) 15 : 29
فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِنْ رُوحِي فَقَعُوا لَهُ سَاجِدِينَ
അങ്ങനെ ഞാന് അവനെ രൂപപ്പെടുത്തുകയും എന്റെ റൂഹില് നിന്ന് അവനില് ഊതുകയും ചെയ്താല് അപ്പോള് നിങ്ങളെല്ലാം അവന് സാഷ്ടാംഗത്തില് വീഴണം.
38: 72 ലും ഈ സൂക്തം ആവര്ത്തിക്കുന്നുണ്ട്. ജീവനും ആത്മാവും കൂടിയതാ ണ് റൂഹ്. അത് ഈസായടക്കം എല്ലാ മനുഷ്യര്ക്കും ജീവികള്ക്കും സ്രഷ്ടാവിന്റേതു തന്നെയാണ്. അത് മനുഷ്യരില് ആവാഹിപ്പിക്കുന്നത് നാലാം മാസത്തിലാണ്. അത് ശരീരത്തില് നിന്ന് വേര്പിരിയുന്നതിനാണ് മരണം എന്ന് പറയുന്നത്. ഉറക്കം ഒരു ചെറിയ മരണമാണ്. ഉറക്കത്തില് ജീവന് പോകാതെ ആത്മാവ് മാത്രമാണ് ശരീരത്തില് നി ന്ന് വേര്പിരിയുന്നത്. 4: 1; 6: 60; 39: 42 വിശദീകരണം നോക്കുക.