( അല്‍ ഹിജ്ര്‍ ) 15 : 35

وَإِنَّ عَلَيْكَ اللَّعْنَةَ إِلَىٰ يَوْمِ الدِّينِ

നിശ്ചയം നിന്‍റെമേല്‍ വിധിദിവസം വരെ ശാപമുണ്ട്. 

വിധിദിവസം വരെ ഭൂമിയില്‍ അവന് ശാപത്തോടുകൂടിയ ആയുസ്സ് നല്‍കിയി ട്ടുണ്ടെന്നും വിധിദിവസം വിചാരണക്കുശേഷം അവന്‍റെ മടക്കം നരകത്തിലേക്കാണെ ന്നുമാണ് 'വിധിദിവസം വരെ ശാപമുണ്ട്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. പിശാച് വി ചാരണക്ക് ശേഷമാണ് നരകത്തില്‍ പോവുക എങ്കില്‍ കപടവിശ്വാസികളായ മനുഷ്യ പ്പിശാചുക്കള്‍ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്ര്‍ മൂടിവെച്ചതിനാല്‍ വിചാരണയി ല്ലാതെ നരകത്തില്‍ പോകേണ്ടവരാണ്. 9: 55, 80; 14: 22 വിശദീകരണം നോക്കുക.