وَضَرَبَ اللَّهُ مَثَلًا قَرْيَةً كَانَتْ آمِنَةً مُطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِنْ كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللَّهِ فَأَذَاقَهَا اللَّهُ لِبَاسَ الْجُوعِ وَالْخَوْفِ بِمَا كَانُوا يَصْنَعُونَ
സുരക്ഷിതത്വവും ശാന്തിയും നിലനിന്നിരുന്ന ഒരു നാടിന്‍റെ ഉദാഹരണം അ ല്ലാഹു എടുത്തുദ്ധരിക്കുന്നു, അതിന്‍റെ വിഭവങ്ങള്‍ അതിന് നാനാഭാഗത്തുനി ന്നും യഥേഷ്ടം വന്നുകൊണ്ടിരുന്നു, എന്നാല്‍ അത് അല്ലാഹുവിന്‍റെ അനുഗ്ര ഹങ്ങളോട് നന്ദികേട് കാണിച്ചു, അപ്പോള്‍ അവര്‍ ഉത്പാദിപ്പിച്ചുകൊണ്ടിരുന്നതിന്‍റെ പ്രതിഫലമായി ആ നാടിനെ അല്ലാഹു വിശപ്പിന്‍റെയും ഭയത്തിന്‍റെയും വസ്ത്രം കൊണ്ട് പൊതിഞ്ഞു.
ഭൂമിയുടെ കേന്ദ്രമായ മക്കയാണ് ഈ നാടുകൊണ്ടുദ്ദേശിക്കുന്നത്. 2: 126-128; 14: 37 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്‍ ഇബ്റാഹീമിന്‍റെ പ്രാര്‍ത്ഥനയുടെ ഫ ലമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷണവിഭവങ്ങള്‍ അവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്നു. എന്നാല്‍ 3: 103 ല്‍ പറയുന്നതുപോലെ അവര്‍ നശിപ്പിക്കപ്പെടേണ്ട ഘട്ടത്തിലെത്തിയപ്പോഴാണ് ലോകത്തിന് മൊത്തം കാരുണ്യമായിക്കൊണ്ട് അല്ലാഹു അന്ത്യപ്രവാചകന്‍ മുഹമ്മദിനെ കാരുണ്യമായ അദ്ദിക്റും കൊണ്ട് അയച്ചത്. എന്നാല്‍ 6: 42-44 ല്‍ വിവരിച്ച പ്രകാരം മുമ്പുള്ള ജനതയെപ്പോലെ അവര്‍ ഐശ്വര്യമായ അദ്ദിക് റിനെയും പ്രവാചകനേയും തള്ളിപ്പറയുകയും മൂടിവെക്കുകയും ചെയ്തപ്പോള്‍ അല്ലാ ഹു അവരെയും വിശപ്പിന്‍റെയും ഭയത്തിന്‍റെയും വസ്ത്രം അണിയിച്ചു. അദ്ദിക്ര്‍ മൊത്തം മനുഷ്യര്‍ക്ക് നാഥനില്‍ നിന്നുള്ള കാരുണ്യവും ഔദാര്യവുമാണ്. അതിനെ മൂടിവെക്കു കയും തള്ളിപ്പറയുകയും ചെയ്ത ജനത വിവിധ സംഘടനകളായി ഭിന്നിക്കുകയും അവരും അവരുടെ ജിന്നുകൂട്ടുകാരും മുഴുവന്‍ നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടുകയും ചെ യ്യുമെന്ന് 11: 118 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസി മുഹൈമിനായ അദ്ദിക്റിനെ മുറുകെപ്പിടിക്കു കവഴി നാഥനെ മുറുകെപ്പിടിച്ചവനായതിനാല്‍ അവന് ആരുടെയും ഉപദ്രവം ഏല്‍ക്കുക യില്ല. 4: 155-159; 7: 96, 157-158; 16: 45-48 വിശദീകരണം നോക്കുക.