( ഖാഫ് ) 50 : 29

مَا يُبَدَّلُ الْقَوْلُ لَدَيَّ وَمَا أَنَا بِظَلَّامٍ لِلْعَبِيدِ

എന്‍റെ അടുക്കല്‍ വാക്ക് മാറ്റപ്പെടുകയില്ല, ഞാന്‍ എന്‍റെ അടിമകളോട് ഒട്ടും അനീതി കാണിക്കുന്നവനുമല്ല. 

കാഫിറുകളുടെ മേല്‍ വചനം സ്ഥിരപ്പെടുന്നതിന് വേണ്ടിയാണ് അദ്ദിക്ര്‍ അവത രിപ്പിച്ചിട്ടുള്ളത് എന്ന് 36: 69-70 ല്‍ പറഞ്ഞിട്ടുണ്ട്. 'ഞാന്‍ കാഫിറായിരുന്നു' എന്ന് ആ ത്മാവിനെതിരെ സാക്ഷ്യം വഹിക്കാതെ നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും നരക ത്തിലേക്ക് ആക്കുകയില്ല എന്ന് സാരം. അഥവാ ഗ്രന്ഥത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം വ ള്ളി പുള്ളി വിടാതെ നടപ്പിലാവുമെന്നതിനാല്‍ 'സാക്ഷിയായ' അദ്ദിക്ര്‍ അവനെതിരെ സാക്ഷ്യം വഹിച്ച് വേര്‍തിരിക്കാതെ നിഷ്പക്ഷവാനായ അല്ലാഹു ഒരാളെയും നരകത്തി ലേക്ക് ഇടുകയില്ല. 32: 13-14; 39: 59-71; 53: 32; 75: 14-15 വിശദീകരണം നോക്കുക.