(അന്നഹ്ൽ) 16 : 124
إِنَّمَا جُعِلَ السَّبْتُ عَلَى الَّذِينَ اخْتَلَفُوا فِيهِ ۚ وَإِنَّ رَبَّكَ لَيَحْكُمُ بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ

നിശ്ചയം ശാബ്ബത്ത് ആചരണം നിശ്ചയിക്കപ്പെട്ടിട്ടുള്ളത് അതിന്‍റെ കാര്യത്തില്‍ ഭിന്നിച്ചവരായവരുടെ മേലിലാണ്, നിശ്ചയം നിന്‍റെ നാഥന്‍ ഏതൊരു വി ഷയത്തിലാണോ അവര്‍ ഭിന്നിച്ചുകൊണ്ടിരുന്നത് ആ വിഷയത്തില്‍ വിധിദിവസം അവര്‍ക്കിടയില്‍ തീരുമാനം കല്‍പിക്കുന്നതുമാണ്.

അല്ലാഹു മനുഷ്യര്‍ക്ക് തൃപ്തിപ്പെട്ട ദീനില്‍ ആഴ്ചയിലെ പെരുന്നാള്‍ ദിനമായി നിശ്ചയിച്ചിട്ടുള്ളത് വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ച തന്നെയാണ് ആദമിനെ സൃഷ്ടിച്ചതും സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയതും ഭൂമിയിലേക്ക് അയച്ചതും. വെള്ളിയാഴ്ച തന്നെയാണ് ലോകം അവസാനിക്കുന്നതും. ഋജുമാനസനായ ഇബ്റാഹീമിന്‍റെ ദീനിലും (എല്ലാ പ്രവാചകന്മാരുടെ ദീനിലും) വെള്ളിയാഴ്ച തന്നെയായിരുന്നു ജുമുഅഃ ദിനം. എന്നാല്‍ ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, മൂസാ തുടങ്ങി 313 പ്രവാചകന്മാരുടെയും ജീവിതചര്യയായ ഇസ്ലാമില്‍ നിന്ന് വ്യതിചലിച്ച് ജൂതന്‍മാരായിത്തീര്‍ന്നവര്‍ അവരുടെ ഭക്ഷണവിഭവങ്ങളില്‍ എന്നപോലെ വെള്ളിയാഴ്ചദിനത്തിലും ഭിന്നിച്ച് ശനിയാഴ്ച -ശാബ്ബത്ത് ദിനം- ആഴ്ചയിലെ പെരുന്നാളായി ആചരിച്ചുവരികയാണുണ്ടാ യത്. അതുതന്നെയും അവര്‍ ആചരിക്കേണ്ടവിധം ആചരിച്ചിരുന്നുമില്ല. അപ്പോള്‍ 'അതിന്‍റെ കാര്യത്തില്‍ ഭിന്നിച്ചവര്‍' എന്ന് പറഞ്ഞ് ശാബ്ബത്ത് ദിനം ആചരിക്കേണ്ട വിധം ആചരിക്കുന്നതില്‍ ഭിന്നിച്ചവര്‍ എന്ന് മാത്രമല്ല, ഗ്രന്ഥത്തിന്‍റെ കാര്യത്തില്‍ ഭിന്നിച്ചവര്‍ എന്നുകൂടിയാണ്.

ജനങ്ങള്‍ ഭിന്നിച്ചിട്ടുള്ള വിഷയങ്ങളില്‍ വിധികല്‍പിക്കാനാണ് വിധിദിവസം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ വിശ്വാസികള്‍ അദ്ദിക്റില്‍ നിന്ന് വിധിദിവസത്തിലെ വിചാരണ മനസ്സിലാക്കിക്കൊണ്ട് ഇവിടെവെച്ചുതന്നെ ത്രാസ്സായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ജനങ്ങള്‍ ഭിന്നിച്ച വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളുന്നതും അവര്‍ അല്ലാഹു തൃപ്തിപ്പെട്ട ഏകവഴിയിലാണെന്ന് ഉറപ്പുവരുത്തുന്നതുമാണ്. അഥവാ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ മാര്‍ഗം വെടിഞ്ഞ് സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നിന്‍റെ മാര്‍ഗം സ്വീകരിക്കണം എന്നര്‍ത്ഥം. 

ഇന്ന് ഫുജ്ജാറുകള്‍ വെള്ളിയാഴ്ചയുടെ കാര്യത്തില്‍ മാത്രമല്ല; നോമ്പ്, ഹജ്ജ്, പെരുന്നാള്‍ തുടങ്ങി എല്ലാ വിഷയങ്ങളിലും യഥാര്‍ത്ഥ ദീനില്‍ നിന്ന് ഭിന്നിക്കുകയും പ്രവാചകന്‍റെ കാലത്തുള്ള ജൂതരെക്കാള്‍ സത്യത്തില്‍ നിന്ന് ബഹുദൂരം വഴിപിഴച്ചുപോവുകയും ചെയ്തിരിക്കുന്നു. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്തവര്‍ വിധിദിവസം തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേ ക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 113, 136, 253; 7: 163-166; 16: 64 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!