وَاللَّهُ يَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ
നിങ്ങള്‍ രഹസ്യമാക്കി വെക്കുന്ന ഒന്ന് അല്ലാഹു അറിയുന്നവനുമാകുന്നു- നിങ്ങള്‍ പരസ്യമാക്കുന്ന ഒന്നും.
ത്രികാലജ്ഞാനിയായ അല്ലാഹുവിന് ഓരോ സൃഷ്ടിയെക്കുറിച്ചും പൂര്‍ണ്ണമായ അറിവുണ്ട്. 2: 255 ല്‍ വിവരിച്ച പ്രകാരം പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ കാര്യവും അവ ന്‍ ത്രികാലജ്ഞാനമായ അദ്ദിക്റില്‍ ആദ്യമേ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. പരലോകത്തുവെ ച്ച് കൈകാലുകള്‍, തൊലി, കേള്‍വി, കാഴ്ച തുടങ്ങിയവയെല്ലാം ഫുജ്ജാറുകള്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്നതാണെന്നും പിശാച് ഉള്‍പ്പടെ അവരെ വ്യതിചലിപ്പിച്ച എല്ലാവരും അവരില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നതാണെന്നും 2: 165-167; 24: 24; 36: 65; 41: 19-24; 99: 4-5 തുടങ്ങിയ സൂക്തങ്ങളിലും; വിധിദിവസം ഓരോരുത്തരുടെയും വിചാര ണ അവരവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖ ഊരിയെടുത്ത് വായിപ്പിച്ച് ഓരോരുത്തരെക്കൊണ്ടും നടത്തിപ്പിക്കുന്നതാണെന്ന് 17: 13-14; 18: 49; 45: 28-31 തുടങ്ങിയ സൂക്തങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 9: 51; 11: 5-6; 14: 21-22 വിശദീകര ണം നോക്കുക.