( അന്നഹ്ൽ ) 16 : 22

إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۚ فَالَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ قُلُوبُهُمْ مُنْكِرَةٌ وَهُمْ مُسْتَكْبِرُونَ

നിങ്ങളുടെ ഇലാഹ് ഏകഇലാഹാണ്, അപ്പോള്‍ പരലോകം കൊണ്ട് വിശ്വസി ക്കാത്തവരുണ്ടല്ലോ, അവരുടെ ഹൃദയങ്ങളില്‍ വിരോധമാണുള്ളത്, അവര്‍ അഹങ്കരിക്കുന്നവരുമാകുന്നു.

39: 45 ല്‍, ഏകനായ അല്ലാഹുവിനെക്കുറിച്ച് ഉണര്‍ത്തപ്പെടുമ്പോള്‍ പരലോകം കൊണ്ട് വിശ്വസിക്കാത്തവരുടെ ഹൃദയത്തില്‍ മനംപുരട്ടല്‍ അനുഭവപ്പെടുന്നു, അവ നെക്കൂടാതെയുള്ളവരെക്കുറിച്ച് ഓര്‍മപ്പെടുത്തുമ്പോള്‍ അവര്‍ സന്തോഷഭരിതരാവുക യും ചെയ്യുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ അറിഞ്ഞിട്ട് മൂടിവെക്കുന്ന കപടവിശ്വാ സികളും ഗ്രന്ഥം കിട്ടിയിട്ട് ആശയം മനസ്സിലാക്കി അല്ലാഹുവിനെക്കൊണ്ടുള്ള വിശ്വാ സം ശരിപ്പെടുത്താന്‍ ശ്രമിക്കാത്ത അവരുടെ അനുയായികളായ ഫാജിറുകളും പരലോ കം കൊണ്ട് വിശ്വസിക്കാത്തവരും ഏകനായ അല്ലാഹുവിനെ പ്രായോഗികതലത്തില്‍ ഏകനായി അംഗീകരിക്കേണ്ടവിധം അംഗീകരിക്കാത്തവരുമാണ്. അതു കൊണ്ടാണ് അവര്‍ക്ക് നമസ്കരിച്ചതിനും നോമ്പനുഷ്ഠിച്ചതിനും ഹജ്ജും ഉംറയും ചെയ്തതിനും പിഴയായി നരകകുണ്ഠം ലഭിക്കുന്നത്. 1: 7; 4: 150-151; 11: 18-19, 62 വിശദീകരണം നോ ക്കുക.