( ഹൂദ് ) 11 : 18

وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا ۚ أُولَٰئِكَ يُعْرَضُونَ عَلَىٰ رَبِّهِمْ وَيَقُولُ الْأَشْهَادُ هَٰؤُلَاءِ الَّذِينَ كَذَبُوا عَلَىٰ رَبِّهِمْ ۚ أَلَا لَعْنَةُ اللَّهِ عَلَى الظَّالِمِينَ

അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവനേക്കാള്‍ ഏറ്റവും വലിയ അക്രമിയായി ആരുണ്ട്? അക്കൂട്ടര്‍ തങ്ങളുടെ നാഥന്‍റെ അടുക്കല്‍ ഹാജരാക്ക പ്പെടുന്നതും ഇക്കൂട്ടരാണ് തങ്ങളുടെ നാഥന്‍റെ പേരില്‍ കള്ളം പറഞ്ഞിരുന്ന വരായവര്‍ എന്ന് സാക്ഷികള്‍ പറയുന്നതുമാണ്, അറിഞ്ഞിരിക്കുക, അക്രമി കളുടെ മേല്‍ അല്ലാഹുവിന്‍റെ ശാപമുണ്ട്! 

സാക്ഷിയായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും വളച്ചൊടിച്ചുകൊണ്ടും ദേഹേച്ഛ പിന്‍പറ്റുന്ന ഇത്തരം അക്രമികളെ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായ യോടാണ് 7: 176 ല്‍ ഉപമിച്ചിട്ടുള്ളത്. 8: 22, 55 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അജയ്യ ഗ്രന്ഥമായ അദ്ദിക്റിനെത്തൊട്ട് അന്ധരും ബധിരരും മൂകരുമായ കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫു ജ്ജാറുകള്‍ തന്നെയാണ് ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദു ഷിച്ചവര്‍. അവര്‍ 25: 34 ല്‍ പറഞ്ഞ പ്രകാരം തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേ ക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണ്. അല്ലാഹുവിന്‍റെ മുമ്പില്‍ ജീവിതത്തിലെ ഓരോ നിമിഷത്തെക്കുറിച്ചും ഉത്തരം ബോധി പ്പിക്കേണ്ടിവരികയോ രക്ഷാശിക്ഷകള്‍ നേരിടേണ്ടിവരികയോ ഇല്ല എന്നും, അല്ലെങ്കില്‍ സ്വര്‍ഗവും നരകവുമെല്ലാം വിശാലമാണ്, അതിലേക്ക് അല്ലാഹു അവന് ഇഷ്ടമുള്ളവ രെ പ്രവേശിപ്പിക്കുകയുമാണ് എന്ന നയത്തില്‍ അല്ലാഹുവിന്‍റെ നിഷ്പക്ഷവാന്‍ എന്ന ഗുണനാമത്തെ തള്ളിപ്പറയുന്ന അല്ലാഹു കൊന്നുകളഞ്ഞ, ശപിക്കപ്പെട്ട, കോപിക്കപ്പെ ട്ട കപടവിശ്വാസികളെല്ലാം തന്നെ അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്ന അക്രമികളും തെമ്മാടികളും ഭ്രാന്തന്മാരുമാണ്. 

അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അത് പിന്‍പറ്റാതിരിക്കുകയും അതിനനുസരിച്ച് വിധി കല്‍പിക്കാതിരിക്കുകയും അദ്ദിക്ര്‍ മുഖേന നാശങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടവരികയും ചെയ്യുന്നവര്‍ തന്നെയാണ് അക്രമികള്‍. അവര്‍ക്ക് അദ്ദിക്ര്‍ നഷ്ടമല്ലാതെ വര്‍ദ്ധിപ്പി ക്കുകയില്ല എന്ന് 17: 82 ല്‍ പറഞ്ഞിട്ടുണ്ട്. അത്തരം കപടവിശ്വാസികളെത്തന്നെയാണ് 2: 159-160 പ്രകാരം അല്ലാഹു ശപിച്ചിട്ടുള്ളതും ശപിക്കാന്‍ അര്‍ഹതയുള്ളവരെല്ലാം ശ പിച്ചിട്ടുള്ളതും. 'കോപം വര്‍ഷിക്കപ്പെട്ടവരുടെ മാര്‍ഗത്തില്‍ ഞങ്ങളെ നയിക്കല്ലേ' എന്ന 1 : 7 വായിക്കുമ്പോള്‍ അല്ലാഹുവിന്‍റെ മാര്‍ഗമായ അദ്ദിക്റില്‍ നിന്ന് ജനങ്ങളെ തടയുന്ന ഇത്തരം കപടവിശ്വാസികളില്‍ ഉള്‍പ്പെടുത്തരുതേ എന്നാണ് വിശ്വാസികള്‍ ആത്മാവ് കൊണ്ട് പ്രാര്‍ത്ഥിക്കേണ്ടത്. 2: 174-175; 7: 37, 150; 9: 28, 95 വിശദീകരണം നോക്കുക.