(ഇസ്റാഅ്) 17 : 106
وَقُرْآنًا فَرَقْنَاهُ لِتَقْرَأَهُ عَلَى النَّاسِ عَلَىٰ مُكْثٍ وَنَزَّلْنَاهُ تَنْزِيلًا

.-ഈ വായനയും; നാം അതിനെ പല ഭാഗങ്ങളായി അവതരിപ്പിച്ചിരിക്കുന്നു, നീ ജനങ്ങളുടെ മേല്‍ അത് നിര്‍ത്തി നിര്‍ത്തി വായിച്ച് കൊടുക്കുന്നതിന് വേ ണ്ടി, നാം അതിനെ ഘട്ടം ഘട്ടമായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. 

ഖുര്‍ആന്‍ എന്നാല്‍ ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥം എന്നാണ്. ആശയം ചിന്തിപ്പിക്കുന്ന വിധത്തില്‍ നിര്‍ത്തി നിര്‍ത്തിയാണ് ജനങ്ങളുടെമേല്‍ അത് വായിച്ചുകൊടുക്കേണ്ടത്. അതിനെ പിന്‍പറ്റുന്നവര്‍ക്ക് സന്തോഷവാര്‍ത്തയും അല്ലാത്തവര്‍ക്ക് താക്കീതുമാണ് അത്. അഥവാ അറബി ഖുര്‍ആന്‍ അല്ല, ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്ര്‍ ആണ് ആവര്‍ത്തിച്ച് വായിക്കേണ്ടത്. ആശയത്തെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ അറബി ഖുര്‍ആന്‍ വായിക്കുക വഴി ദീനില്‍ നിന്ന് വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില്‍ തെറിച്ചുപോകുമെന്നും, വായിച്ച ഖുര്‍ആന്‍ നാളെ അവനെതിരായി സാക്ഷ്യം വഹിക്കുമെന്നുമാണ് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. ജനങ്ങളുടെ മേല്‍ അത് നിര്‍ത്തി നിര്‍ത്തി വായിച്ച് കൊടുക്കുന്നതിന് വേണ്ടിയാണ് നാം അതിനെ ഘട്ടം ഘട്ടമായി അവതരിപ്പിക്കുന്നത് എന്ന് പറഞ്ഞതില്‍ നിന്നും മുന്‍ സൂക്തത്തില്‍ 'നാമതിനെ ലക്ഷ്യത്തോടുകൂടിയാണ് അവതരിപ്പിച്ചിട്ടുള്ളത്, ലക്ഷ്യത്തോടുകൂടിത്തന്നെ അത് അവതരിക്കുകയും ചെയ്തിരിക്കുന്നു' എന്ന് പറഞ്ഞതില്‍ നിന്നും ഗ്രന്ഥം വെറുതെ പാരായണം (ഖിറാഅത്ത്) ചെയ്യാനല്ല, തിലാവത്ത് ചെയ്യാനാണ് നാഥന്‍ കല്പിക്കുന്നത് എന്നത് വളരെ വ്യക്തമാണ്. അദ്ദിക്ര്‍ തിലാവത്ത് ചെയ്യുന്നതുകൊണ്ട് മാത്രമേ എന്തെങ്കിലും കാര്യമുള്ളൂ എന്നര്‍ത്ഥം. മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാല്‍ പുറപ്പെടാറായ ഇക്കാലത്ത് അദ്ദിക്ര്‍ അണപ്പല്ലുപയോഗിച്ച് കടിച്ചുപിടിച്ച് ജീവിക്കണമെന്നാണ് പ്രപഞ്ചനാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. 36: 69-70 സൂക്തങ്ങളില്‍ വിവരിച്ച പ്രകാ രം അറബി ഖുര്‍ആന്‍ അല്ല, ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്റാണ് വ്യക്തമായ വായന. അത് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനു ള്ള ത്രാസും അമാനത്തുമാണ്. 2: 1-2; 13: 2; 25: 32-34 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!