നാം അതിനെ ലക്ഷ്യത്തോടുകൂടിയാണ് അവതരിപ്പിച്ചിട്ടുള്ളത്, ലക്ഷ്യത്തോ ടുകൂടിത്തന്നെ അത് അവതരിക്കുകയും ചെയ്തിരിക്കുന്നു, നിന്നെ നാം സ ന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനുമായിട്ടല്ലാതെ അയച്ചിട്ടുമില്ല.
21: 24-25 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹുമില്ല, അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുവീന്‍ എന്ന് പഠിപ്പിക്കാ ന്‍ വേണ്ടിയല്ലാതെ 313 പ്രവാചകന്മാരെയും സത്യവും തെളിവുമായ അദ്ദിക്റും കൊണ്ട് അയച്ചിട്ടില്ല. അറബി ഖുര്‍ആന്‍ അല്ല, മറിച്ച് അദ്ദിക്റാണ് അജയ്യ ഗ്രന്ഥമെന്നും അതില്‍ അതിന്‍റെ ക്രോഡീകരണത്തിന് മുമ്പോ ശേഷമോ മിഥ്യയൊന്നും കടന്നുകൂടുകയില്ല എന്നും 41: 41-42 സൂക്തങ്ങളില്‍ പറഞ്ഞിട്ടു ണ്ട്. 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ ഇന്ന് അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 6: 104; 10: 108 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആരാണോ അദ്ദിക്റിനെ സത്യപ്പെടുത്തിയത്, അത് അവനുവേണ്ടിത്തന്നെയാണ്; ആരാണോ അതിനെത്തൊട്ട് വഴികേടിലായത്, അതിന്‍റെ ദോഷവും ആ ആത്മാ വിന് തന്നെയാണ്, പ്രവാചകന്‍റെയും വിശ്വാസിയുടെയും ബാധ്യത നാഥന്‍റെ സന്ദേശം ലോകര്‍ക്ക് എത്തിച്ചുകൊടുക്കല്‍ മാത്രമാണ്. 36: 69 ല്‍, ഇത് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തുന്ന അദ്ദിക്റും വ്യക്തമായ ഒരു വായനയുമാണ് എന്ന് പറഞ്ഞതിന് ശേഷം 36: 70 ല്‍, ആര്‍ക്കാണോ ജീവനുള്ളത് അവരെ താക്കീത് ചെയ്യുന്നതിനും കാഫിറുകളുടെ മേല്‍ വചനം സ്ഥാപിതമാകുന്നതിനും വേണ്ടിയാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത് എന്ന് പറഞ്ഞിട്ടുണ്ട്. മനുഷ്യന്‍റെ ആറാം ഘട്ടമായ പരലോകത്തെ വിചാരണാമാനദണ്ഡം 39: 69, 75 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം സത്യമായ അദ്ദിക്ര്‍ തന്നെയാണ്.
2: 172-173 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ മൂ ടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിക്കുന്ന അക്രമികളാ യ ഫുജ്ജാറുകളുടെ വഴികേടിന് നിഷ്പക്ഷവാനായ അല്ലാഹുവിനെയോ കാഫിറായ പിശാചിനെയോ മാതാപിതാക്കളെയോ മറ്റാരെയെങ്കിലുമോ കുറ്റം പ റഞ്ഞ് ഒഴിവാകാന്‍ ഒരാള്‍ക്കും സാധ്യമല്ല. അത്തരക്കാര്‍ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിച്ചു കൊണ്ട് നരകത്തില്‍ പോകേണ്ടവരാണ്. ഫുജ്ജാറുകളിലെ നേതാക്കളും അനുയായികളും തമ്മില്‍ നരകത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുന്ന, പഴിക്കു ന്ന, കുറ്റപ്പെടുത്തുന്ന രംഗം 2: 165-167 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 119; 14: 1; 17: 13 -15 വിശദീകരണം നോക്കുക.