( ഇസ്റാഅ് ) 17 : 11

وَيَدْعُ الْإِنْسَانُ بِالشَّرِّ دُعَاءَهُ بِالْخَيْرِ ۖ وَكَانَ الْإِنْسَانُ عَجُولًا

മനുഷ്യന്‍ ഗുണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതുപോലെ തിന്മക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നു, മനുഷ്യന്‍ ഏറെ ധൃതി കാണിക്കുന്നവനുമായിരിക്കുന്നു.

അദ്ദിക്ര്‍ കൊണ്ട് സ്വന്തത്തെയും ജീവിതലക്ഷ്യത്തെയും അല്ലാഹുവിന്‍റെ ചര്യയെ യും തിരിച്ചറിയാത്തവരുടെ സ്വഭാവമാണ് സൂക്തത്തില്‍ വരച്ചുകാണിച്ചിട്ടുള്ളത്. നിങ്ങള്‍ ഞങ്ങളെ ഭയപ്പെടുത്തുന്ന ആ ശിക്ഷയിങ്ങ് കൊണ്ടുവരൂ എന്ന് എക്കാലത്തുമുള്ള കാഫി റുകള്‍ വിശ്വാസികളോട് ആവശ്യപ്പെടുന്നതാണ്. ജീവിതലക്ഷ്യം മനസ്സിലാക്കാത്ത വി ഡ്ഢികളായ അത്തരം ആളുകളോടാണ് 'നിങ്ങള്‍ ഗുണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് പോലെ തിന്മക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നു' എന്ന് പറയുന്നത്. കാഫിറുകളുടെ അക്രമങ്ങ ളും അധര്‍മ്മങ്ങളും കാരണം അവരുടെ മേല്‍ അല്ലാഹുവിന്‍റെ ശിക്ഷ വരണമെന്ന് ആ ഗ്രഹിക്കുന്ന വിശ്വാസികളോട്: കാഫിറുകളെപ്പോലെ ധൃതികാണിക്കുന്ന സ്വഭാവം നിങ്ങളില്‍ ഉണ്ടാവരുത്, മറിച്ച് നിങ്ങള്‍ പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടുക എന്ന ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ക്ഷമാലുക്കളാവുകയാണ് വേണ്ടത് എന്നാണ് സൂക്തം കല്‍പിക്കുന്നത്. 

 ധൃതി ഇഹലോകത്തിന് വേണ്ടിയും ക്ഷമ പരലോകത്തിന് വേണ്ടിയുമുള്ളതാണ്. അതുകൊണ്ടുതന്നെ അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ത്ഥിക്കാ ത്തവര്‍ വിശ്വാസികളാവുകയില്ല. അക്ഷമനും ധൃതിക്കാരനുമായ മനുഷ്യന്‍ തല്‍ക്കാലം ആവശ്യമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി ദീര്‍ഘവീക്ഷണമില്ലാതെ പ്രാര്‍ത്ഥിക്കുകയും പിന്നീ ട് അന്ന് തന്‍റെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചിരുന്നുവെങ്കില്‍ അത് തനിക്ക് എത്ര ദോ ഷമായിരുന്നേനേ എന്ന് അവനുതന്നെ അനുഭവത്തില്‍ നിന്ന് മനസ്സിലാക്കാനാവുകയും ചെയ്യുന്നു. ജീവിതലക്ഷ്യം മനസ്സിലാക്കുന്നതിനുവേണ്ടി അദ്ദിക്ര്‍ മനുഷ്യരിലേക്ക് എ ത്തിച്ചുകൊടുക്കുകയാണ് സ്വര്‍ഗം പണിയുന്നതിനുള്ള ഏകമാര്‍ഗമെന്ന് വിശ്വാസികള്‍ മനസ്സിലാക്കുന്നതാണ്. അതാണ്, ഭൂമിയിലുള്ള സര്‍വ്വസ്വം നേടുന്നതിനേക്കാള്‍ നിനക്ക് ഉത്തമം ഒരു വിശ്വാസിയെ വാര്‍ത്തെടുത്ത് സ്വര്‍ഗത്തിലേക്ക് അടുപ്പിക്കലാണ് എന്ന് അ ലിയെ ഉപദേശിക്കുകവഴി പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചത്. 41: 34-35 ല്‍, നന്മയും തിന്മയും സമമാവുകയില്ല, നീ ഏറ്റവും നല്ലതുകൊണ്ട്-അദ്ദിക്ര്‍ കൊണ്ട്- തിന്മയെ പ്രതിരോധിക്കുക, അപ്പോള്‍ നിന്‍റെയും ആരുടെയും ഇടയിലാണോ ശത്രുതയുള്ളത് അവന്‍ നിന്‍റെ ആത്മമിത്രമായി വരുന്നതുകാണാം, എന്നാല്‍ ഇത് ക്ഷമാലുക്കള്‍ക്കും മഹാഭാഗ്യവാന്‍മാര്‍ക്കുമല്ലാതെ സാധിക്കുകയില്ല എന്നുപറഞ്ഞിട്ടുണ്ട്. 28: 79-80 ല്‍, വിവരമില്ലാത്ത ആളുകള്‍ ഖാറൂനിന്‍റെ സൗഭാഗ്യത്തെക്കുറിച്ച്: ഓ ഞങ്ങള്‍ക്ക് ഖാറൂനിന് നല്‍ കപ്പെട്ടത് പോലെയുള്ള അനുഗ്രഹങ്ങള്‍ കിട്ടിയിരുന്നുവെങ്കില്‍! അവന്‍ മഹാഭാഗ്യവാന്‍ തന്നെ എന്നുപറഞ്ഞപ്പോള്‍ യഥാര്‍ത്ഥ അറിവായ അദ്ദിക്ര്‍ ലഭിച്ചവര്‍: നിങ്ങള്‍ക്ക് നാശം, വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്‍റെ പ്രതിഫലമാണ് ഉത്തമം, എന്നാല്‍ ക്ഷമാലുക്കള്‍ക്കല്ലാതെ അത് ലഭിക്കുകയില്ല എന്ന് പറഞ്ഞതായി പറഞ്ഞിട്ടുണ്ട്.

54: 17 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്ര്‍ പഠിക്കാനാണ് എ ളുപ്പമാക്കിയിട്ടുള്ളത് എന്നിരിക്കെ അതിന് തയ്യാറാകാതെ ഫുജ്ജാറുകള്‍ അതിന്‍റെ അറ ബിയിലുള്ള ശരീരം തിന്ന് വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിച്ച് പോയിക്കൊണ്ടിരിക്കുകയുമാണ്. 7: 199-200; 10: 11; 11: 123; 16: 127 വിശദീകരണം നോക്കുക.