وَإِذَا أَرَدْنَا أَنْ نُهْلِكَ قَرْيَةً أَمَرْنَا مُتْرَفِيهَا فَفَسَقُوا فِيهَا فَحَقَّ عَلَيْهَا الْقَوْلُ فَدَمَّرْنَاهَا تَدْمِيرًا
നാം ഒരു നാടിനെ നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ അതിലെ സുഖലോലുപന്മാ രോട് നാം കല്പിക്കുകയായി, അങ്ങനെ അവര്‍ അതില്‍ തെമ്മാടിത്തരം പ്ര വര്‍ത്തിക്കുകയും അപ്പോള്‍ അവരുടെ മേല്‍ ശിക്ഷാവിധി ബാധകമാവുകയും ചെയ്യും, അങ്ങനെ നാം ആ നാടിനെ തകര്‍ത്ത് നാമാവശേഷമാക്കുന്നതാണ്.
പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തു മായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ഫുജ്ജാറുകള്‍ അന്ത്യ ദിനത്തിനുവേണ്ടി ധൃതികാണിക്കുന്നവരാണ്. 9: 28, 95, 125 സൂക്തങ്ങളില്‍ വിവരിച്ച പ്ര കാരം ഇത്തരം കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും മാലിന്യമാണ്. അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യത്തിനുമേല്‍ മാലിന്യമല്ലാതെ വര്‍ധിപ്പിക്കുക യില്ല. അപ്പോള്‍ തെമ്മാടികളായ ഒരു ജനതയല്ലാതെ നശിപ്പിക്കപ്പെടുമോ എന്ന് ചോദി ച്ചുകൊണ്ടാണ് 46: 35 അവസാനിക്കുന്നത്. ഫുജ്ജാറുകളെപ്പോലെ എല്ലാവരും തെമ്മാടി കളായി മാറുമ്പോഴാണ് അന്ത്യദിനം സംഭവിക്കുക എന്നതിനാല്‍ അദ്ദിക്റിനെ സത്യപ്പെ ടുത്തി ജീവിക്കുന്ന വിശ്വാസി ലോകരില്‍ പ്രത്യേകിച്ച് പ്രവാചകന്റെ സമുദായത്തില്‍ പെ ട്ട ഇതര ജനവിഭാഗങ്ങളിലേക്ക് അദ്ദിക്ര്‍ എത്തിച്ച് കൊടുക്കാന്‍ എല്ലാ അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രപഞ്ചത്തിന്റെ ആയുസ്സ് നീട്ടാന്‍ ശ്രമിക്കുന്നതാണ്. 6: 47, 123-124; 9: 84-85 വിശദീകരണം നോക്കുക.