( ഇസ്റാഅ് ) 17 : 22

لَا تَجْعَلْ مَعَ اللَّهِ إِلَٰهًا آخَرَ فَتَقْعُدَ مَذْمُومًا مَخْذُولًا

അല്ലാഹുവിനോടൊപ്പം മറ്റു ഇലാഹുകളെ നീ വെക്കരുത്, അങ്ങനെ ചെയ് താല്‍ നീ അധിക്ഷേപാര്‍ഹനും വഞ്ചിക്കപ്പെട്ടവനുമായി ഇരുന്നുപോകും.

6236 സൂക്തങ്ങളും അവതരിപ്പിച്ചിട്ടുള്ളത് അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹുമില്ല എന്ന് പഠിപ്പിക്കാനാണ്. അല്ലാഹുവിനെക്കൂടാതെ മറ്റാരെ വിളിച്ച് പ്രാര്‍ത്ഥിച്ചാലും അവന്‍ ശപിക്കപ്പെട്ട പിശാചിനെയല്ലാതെ വിളിക്കുന്നില്ല എന്ന് 4: 117 ല്‍ പറഞ്ഞിട്ടുണ്ട്. ഫുജ്ജാ റുകളെ പിശാച് നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റില്‍ നിന്ന് തടഞ്ഞുകൊണ്ടാണ് അല്ലാഹുവില്‍ നിന്ന് തടയുക. അപ്പോള്‍ അദ്ദിക്റിനെ അവഗണിക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റി വഴികേടിലായ അനുയായികളും പിശാചിന്‍റെ കെണി യില്‍ അകപ്പെട്ടവരാണ്. അദ്ദിക്റിനെത്തൊട്ട് പിശാചിനാല്‍ വഞ്ചിക്കപ്പെട്ട ഇത്തരം അക്ര മികളും കാഫിറുകളുമായവര്‍ വിധിദിവസം; ഓ, എന്‍റെനാശം! ഞാന്‍ ഇന്നാലിന്നവനെ ആത്മമിത്രമായി സ്വീകരിച്ചിട്ടുണ്ടായിരുന്നില്ലെങ്കില്‍ എത്ര നന്നായിരുന്നേനേ! അദ്ദിക്റി നെത്തൊട്ട് അത് എനിക്ക് വന്നുകിട്ടിയതിനുശേഷം അവനാണല്ലോ എന്നെ തടഞ്ഞത്, പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയായിരുന്നുവല്ലോ എന്ന് സ്വന്തം കൈ കടിച്ചു കൊണ്ട് വിലപിക്കുമെന്ന് 25: 27-29 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1: 4; 16: 2, 22, 36 വിശ ദീകരണം നോക്കുക.