( ഇസ്റാഅ് ) 17 : 37

وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّكَ لَنْ تَخْرِقَ الْأَرْضَ وَلَنْ تَبْلُغَ الْجِبَالَ طُولًا

നീ ഭൂമിയില്‍ നിഗളിച്ചുകൊണ്ട് നടക്കുകയുമരുത്, നിശ്ചയം നിനക്ക് ഭൂമി യെ പിളര്‍ത്താനോ പര്‍വ്വതങ്ങളോളം ഉയരാനോ സാധിക്കുകയില്ല.

അല്ലാഹുവിനെ മാത്രം സേവിക്കുന്ന അവന്‍റെ പ്രതിനിധികളായ വിശ്വാസികള്‍ ഒരിക്കലും അഹങ്കരിക്കുകയോ താന്‍പോരിമ നടിക്കുകയോ ചെയ്യരുതെന്നാണ് അല്ലാ ഹു പഠിപ്പിക്കുന്നത്. 25: 63 ല്‍, നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്നവര്‍ ഭൂമിയില്‍ നടക്കുകയാണെങ്കില്‍ വിനീതരായി നടക്കുന്നവരും അവിവേകികള്‍ അവരോട് സംസാരിക്കാന്‍ ഇടയായാല്‍ 'നിങ്ങള്‍ക്ക് സലാം' എന്നുപറഞ്ഞ് പിരിഞ്ഞ് പോകുന്ന വരുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. ലുഖ്മാന്‍ തന്‍റെ മകനെ ഉപദേശിച്ചുകൊണ്ട് പറയുന്നു: നീ ജനങ്ങളില്‍ നിന്ന് മുഖം തിരിച്ച് സംസാരിക്കുകയും ഭൂമിയില്‍ നിഗളിച്ച് നടക്കുകയും ചെയ്യരുത്, നിശ്ചയം സ്വയം വഞ്ചിതനും ഭള്ള് നടിക്കുന്നവനുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. നിന്‍റെ നടത്തം മിതമായ രൂപത്തിലാക്കുക, നിന്‍റെ ശബ്ദം താഴ്ത്തുക, നിശ്ചയം ശബ്ദങ്ങളില്‍ വെച്ച് ഏറ്റവും അരോചകമായത് കഴുതരാഗം തന്നെയാകുന്നു എന്ന് 31: 18-19 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസികളില്‍ നിന്ന് ഒരിക്കലും അഹങ്കാരത്തിന്‍റെ യും ആത്മപ്രശംസയുടെയും ഒരു വാക്കുപോലും പുറത്തുവരികയില്ല. അവരുടെ നടത്തം, ഇരിപ്പിടം, വിശ്രമം, സമ്പ്രദായം, വസ്ത്രം, താമസസ്ഥലം, യാത്ര, പൊതുഇടപാടുക ള്‍ തുടങ്ങി എല്ലാറ്റിലും വിനയവും താഴ്മയും ലാളിത്യവുമാണ് കാണപ്പെടുക. എന്നാല്‍ അല്ലാഹുവിന്‍റെയും അവരുടെയും ശത്രുക്കളായ കപടവിശ്വാസികളോട് അവര്‍ ശത്രുത യിലും ദേഷ്യത്തിലുമാണ് പെരുമാറുക. അല്ലാഹുവിന്‍റെ പ്രതിനിധികളായ അവര്‍ അല്ലാ ഹുവിന് വേണ്ടി സംസാരിക്കുന്നവരായതിനാല്‍ അദ്ദിക്ര്‍ സിംഹഗര്‍ജ്ജനം പോലെ യാണ് വിശദീകരിക്കുക. കഴുത ഭാരം വഹിക്കുന്നതുപോലെ ആശയം അറിയാതെ ഗ്രന്ഥം വഹിക്കുന്ന ഫുജ്ജാറുകള്‍ അത് കേട്ട് സിംഹഗര്‍ജ്ജനം കേട്ട് ഭയപ്പെട്ട് വിരണ്ടോടുന്ന കാട്ടുകഴുതകളെപ്പോലെ വിരണ്ടോടുമെന്ന് 74: 49-51 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിശ്വാ സികള്‍ 'നിങ്ങള്‍ അല്ലാഹുവിലേക്ക് വിരണ്ടോടുക' എന്ന 51: 50 ന്‍റെ കല്‍പന മാനിച്ചു കൊണ്ട് അദ്ദിക്ര്‍ വിശദീകരിക്കുന്ന സദസ്സിലേക്കാണ് മറ്റ് മേഖലകളില്‍ നിന്നെല്ലാം വി രണ്ടോടി വരിക. ഭൂമിയില്‍ ധാര്‍ഷ്ഠ്യത്തോടെ അഹങ്കരിച്ച് നടക്കുന്നവര്‍ക്ക് നരകത്തി ല്‍ സ്ഥലമില്ലെയോ എന്ന ചോദ്യത്തോടുകൂടിയാണ് 39: 60 അവസാനിക്കുന്നതെങ്കില്‍ 39: 72 അവസാനിക്കുന്നത് ഭൂമിയില്‍ ധാര്‍ഷ്ഠ്യത്തോടെ അഹങ്കരിച്ചു നടക്കുന്നവര്‍ക്കു ള്ള സങ്കേതം എത്ര ദുഷിച്ചത് എന്ന് പറഞ്ഞുകൊണ്ടാണ്. 3: 79; 7: 146-147; 16: 29 വിശ ദീകരണം നോക്കുക.