ذَٰلِكَ مِنْ أَنْبَاءِ الْقُرَىٰ نَقُصُّهُ عَلَيْكَ ۖ مِنْهَا قَائِمٌ وَحَصِيدٌ
അതെല്ലാമാണ് നാടുകളില്‍ ചിലതിന്റെ സംഭവ ചരിത്രങ്ങള്‍, നാം നിന്റെ മേ ല്‍ അത് വിവരിച്ച് തരികയാണ്, അവയില്‍ ചിലത് ഇന്നും നിലവിലുണ്ട്, ന ശിച്ച് പോയവയുമുണ്ട്.
28: 46 ല്‍, ത്വൂര് പര്‍വ്വതത്തിന്റെ പാര്ശ്വഭാഗത്തുനിന്ന് നാം മൂസായെ വിളിച്ച പ്പോഴും നീ അവിടെ ഉണ്ടായിരുന്നില്ലല്ലോ! എന്നാല്‍ നിന്റെ നാഥനില്‍ നിന്നുള്ള ഒരു കാ രുണ്യമായ ഇത്, നിനക്കുമുമ്പ് മുന്നറിയിപ്പുകാരില്‍ നിന്ന് ആരും തന്നെ വന്നിട്ടില്ലാത്ത ഒരു ജനതയെ ഇതുകൊണ്ട് നീ മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയുള്ളതാണ്, അവര്‍ മറ്റുള്ളവരെ ഹൃദയം കൊണ്ട് ഓര്‍മ്മിപ്പിക്കുകതന്നെ വേണമെന്നതിന് വേണ്ടി എന്നും; 28: 47 ല്‍, തങ്ങളുടെ കൈകള്‍ മുന്‍കൂട്ടി ഒരുക്കിവെച്ചതുകാരണം അവര്‍ക്ക് വല്ല ദുരിത വും ബാധിപ്പിക്കുകയാണെങ്കില്‍ അപ്പോള്‍ അവര്‍ പറയുന്നവരാവുകതന്നെ ചെയ്യും: ഞ ങ്ങളുടെ നാഥാ! നീ ഞങ്ങളിലേക്ക് ഒരു പ്രവാചകനെ അയക്കുകയും അങ്ങനെ ഞങ്ങള്‍ നിന്റെ സൂക്തങ്ങളെ പിന്‍പറ്റുകയും ഞങ്ങള്‍ വിശ്വാസികളില്‍ ഉള്പെടുന്നവരാവുകയും ചെയ്തിരുന്നുവെങ്കില്‍ എന്നും; 28: 48 ല്‍, അങ്ങനെ നമ്മില്‍ നിന്നുള്ള സത്യം അവര്‍ക്ക് വന്നുകിട്ടിയപ്പോഴോ, അവര്‍ പറയുകയാണ്: മൂസാക്ക് നല്‍കപ്പെട്ടതുപോലുള്ള ഒന്ന് ഇവ ന് (മുഹമ്മദിന്) എന്തുകൊണ്ട് നല്കപ്പെടുന്നില്ല? എന്നാല്‍ മുമ്പ് മൂസാക്ക് നല്കപ്പെട്ട തുകൊണ്ട് അവര്‍ നിഷേധിച്ചിരുന്നില്ലെയോ? അവര്‍ പറഞ്ഞു: പരസ്പരം സഹായിക്കുന്ന രണ്ട് മാരണങ്ങളാണ് ഇവ, അവര്‍ പറയുകയും ചെയ്തു: നിശ്ചയം, ഞങ്ങള്‍ എല്ലാ ഒന്നി നെക്കൊണ്ടും നിഷേധിക്കുന്നവര്‍ തന്നെയാണ് എന്നും; 28: 49 ല്‍, നീ പറയുക: അവ ര ണ്ടിനെക്കാളും മാര്‍ഗദര്‍ശനം നല്കുന്ന അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള ഒരു ഗ്രന്ഥം നിങ്ങള്‍ കൊണ്ടുവരിക, ഞാന്‍ അത് പിന്‍പറ്റിക്കൊള്ളാം-നിങ്ങള്‍ സത്യസന്ധന്മാര് ത ന്നെയാണെങ്കില്‍ എന്നും; 28: 50 ല്‍, ഇനി നിനക്ക് അവര്‍ ഉത്തരം നല്കുന്നില്ലെങ്കില് അപ്പോള്‍ നീ അറിയുക, നിശ്ചയം അവര്‍ പിന്‍പറ്റുന്നത് അവരുടെ ദേഹേച്ഛകളെയാ ണ്, അല്ലാഹുവില്‍ നിന്നുള്ള സന്മാര്ഗം കൂടാതെ തന്റെ ദേഹേച്ഛ പിന്പറ്റുന്നവനെക്കാ ള്‍ ഏറ്റവും വഴികേടിലുള്ളവന് ആരാണ്? നിശ്ചയം ഇത്തരം അക്രമികളായ ഒരു ജനത യെ അല്ലാഹു സന്മാര്ഗത്തിലേക്ക് നയിക്കുകയില്ലതന്നെ എന്നും പറഞ്ഞിട്ടുണ്ട്. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ 21: 24 ല്‍ പറഞ്ഞ പ്ര കാരം 313 പ്രവാചകന്മാര്ക്കും നല്കപ്പെട്ട സത്യവും തെളിവുമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുകയോ പ്രവാചകന്മാരില് ഒരാളെയും പിന്‍പറ്റുകയോ ചെയ്യുന്നില്ല. 2: 79 ല്‍ വിവരിച്ച പ്രകാരം അവര്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതുമെ ല്ലാം 29 കള്ളവാദികളും കപടവിശ്വാസികളും എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങളാണ്. സ ത്യമായ അദ്ദിക്ര്‍ പിന്‍പറ്റാത്ത അവര്‍ മിഥ്യ പിന്‍പറ്റുകവഴി അവരുടെ പ്രവര്‍ത്തനങ്ങളെ ല്ലാം നിഷ്ഫലമായിക്കഴിഞ്ഞു എന്ന് 17: 81; 18: 103-106; 25: 23; 47: 8-9 സൂക്തങ്ങളിലും, വിധിദിവസം സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധികല്പിക്കപ്പെടുമ്പോള് മിഥ്യാവാദികളാ യ അവര്‍ എല്ലാം നഷ്ടപ്പെട്ടവരായിരിക്കും എന്ന് 40: 78 ലും പറഞ്ഞത് അവര്‍ വായിച്ചിട്ടുണ്ട്. 25: 29 ല്‍ പറഞ്ഞ പ്രകാരം പിശാച് അദ്ദിക്റില്‍ നിന്നാണ് മനുഷ്യരെ തടഞ്ഞത് എ ന്ന് ഇത്തരം അക്രമികള്‍ വിധിദിവസം വിലപിക്കുന്നതാണ്. 7: 101-102; 9: 31-33; 10: 13-14 വിശദീകരണം നോക്കുക.