നിശ്ചയം നിങ്ങളെക്കുറിച്ച് അവര്‍ക്ക് വിവരം ലഭിച്ചാല്‍, നിങ്ങളെ അവര്‍ കല്ലെറിയുകയോ അല്ലെങ്കില്‍ അവരുടെ ജീവിതചര്യയിലേക്ക് ബലം പ്രയോഗിച്ച് തിരി ച്ചുകൊണ്ടുപോവുകയോ ചെയ്യും, അങ്ങനെ ആയാല്‍ നിങ്ങള്‍ ഒരിക്കലും വി ജയം വരിക്കുകയില്ലതന്നെ.
അവര്‍ ഗുഹയില്‍ അഭയം തേടുന്നതിനുമുമ്പ് ആ ജനത മുഴുവനും അവരെ അല്ലാഹുവില്‍ നിന്ന് തടയാന്‍ ശ്രമിച്ചിരുന്നതുകൊണ്ട് അവര്‍ കാണാനിടവ ന്നാല് കല്ലെറിഞ്ഞ് കൊല്ലുകയോ അവരുടെ ജീവിതചര്യയിലേക്ക് തിരിച്ച് കൊണ്ടുപോവുകയോ ചെയ്യുമെന്ന ഭയമാണ് അവര്‍ പ്രകടിപ്പിക്കുന്നത്. 'അങ്ങ നെയായാല് നിങ്ങള്‍ ഒരിക്കലും വിജയം വരിക്കുകയില്ലതന്നെ' എന്ന് പറഞ്ഞതിന്റെ വിവക്ഷ സത്യം വ്യക്തമായി വന്നുകിട്ടിയതിനുശേഷം പഴയ ജീവിതചര്യയിലേക്കുതന്നെ തിരിച്ചുപോയാല്‍ പിന്നെ നിങ്ങള്‍ ഒരിക്കലും വിജയം വരിക്കുകയില്ല എന്നാണ്. ആരാണോ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് പി ന്തിരിഞ്ഞ് പോയത്, അവന് അവന്റെ സമ്പത്ത് ഉപകാരപ്പെടുകയില്ല എന്ന് 92: 11 ലും; അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് പിന്തിരിഞ്ഞ് പോയ ദൗര്ഭാഗ്യവാനല്ലാ തെ കത്തിയാളുന്ന നരകത്തില്‍ വേവിക്കപ്പെടുകയില്ല എന്ന് 92: 14-16 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 7: 88-89; 10: 71; 11: 53-55 വിശദീകരണം നോക്കുക.