(യൂനുസ്) 10 : 71
وَاتْلُ عَلَيْهِمْ نَبَأَ نُوحٍ إِذْ قَالَ لِقَوْمِهِ يَا قَوْمِ إِنْ كَانَ كَبُرَ عَلَيْكُمْ مَقَامِي وَتَذْكِيرِي بِآيَاتِ اللَّهِ فَعَلَى اللَّهِ تَوَكَّلْتُ فَأَجْمِعُوا أَمْرَكُمْ وَشُرَكَاءَكُمْ ثُمَّ لَا يَكُنْ أَمْرُكُمْ عَلَيْكُمْ غُمَّةً ثُمَّ اقْضُوا إِلَيَّ وَلَا تُنْظِرُونِ

അവരുടെ മേല്‍ നൂഹിന്‍റെ സംഭവചരിത്രം വിശദീകരിച്ച് കൊടുക്കുക; അവന്‍ തന്‍റെ ജനത്തോട് പറഞ്ഞ സന്ദര്‍ഭം: ഓ എന്‍റെ ജനമേ, ഞാന്‍ നിങ്ങളില്‍ വ സിക്കുന്നതും നിരന്തരം അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ കേള്‍പിച്ച് നിങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ടിരിക്കുന്നതും നിങ്ങളുടെ മേല്‍ സഹിക്കാന്‍ കഴി യാതായിരിക്കുന്നുവെങ്കില്‍, അപ്പോള്‍ ഞാന്‍ അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിച്ചിരിക്കുകയാണ്, നിങ്ങളും നിങ്ങളുടെ പങ്കാളികളുമെല്ലാം ഒരുമിച്ചുകൂ ടി ഒരു സംയുക്ത തീരുമാനം കൈകൊള്ളുക, നിങ്ങള്‍ എടുക്കുന്ന തീരുമാനത്തില്‍ ഒരു പഴുതും നിങ്ങള്‍ക്ക് അവ്യക്തമാകാതിരിക്കട്ടെ! എന്നിട്ട് എനിക്കെതിരില്‍ അത് പ്രാവര്‍ത്തികമാക്കുക, എനിക്ക് ഒട്ടും അവസരം നല്‍കേണ്ടതുമില്ല! 

ഞാന്‍ എന്‍റെ പ്രവൃത്തികളില്‍ നിന്ന് ഒരിക്കലും പിന്‍മാറുകയില്ലെന്നും നിങ്ങള്‍ എനിക്കെതിരില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്തുകൊള്ളുക, എനിക്കുള്ള ആശ്രയം അല്ലാഹു മാത്രമാണ് എന്നുള്ള നൂഹ് നബിയുടെ വെല്ലുവിളിയാണിത്. എല്ലാ പ്രവാചകന്മാരുടെയും കാലത്തുള്ള ജനതയില്‍ 1000 ത്തില്‍ 999 ഉം അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് പ്രവാചകന്മാരെ പരിഹസിക്കുന്നവരായിരുന്നു. 6: 80-82 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്‍ ഇബ്റാഹീമും, 11: 53-55 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്‍ ഹൂദും അവരവരുടെ ജനതയെ വെല്ലുവിളിച്ചിട്ടുണ്ട്. 7: 194-195 സൂക്തങ്ങളിലൂടെ പ്രവാചകന്‍ മുഹമ്മദും തന്‍റെ ജനതയെ വെല്ലുവിളിക്കാന്‍ കല്‍പിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ ഒറ്റപ്പെട്ട വിശ്വാസി 25: 52 ലൂടെ കാഫിറുകളെ അനുസരിക്കാതിരിക്കാനും അവരോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്താനുമാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത്. 9: 28, 31-33, 73 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!