(ഇസ്റാഅ്) 17 : 111
وَقُلِ الْحَمْدُ لِلَّهِ الَّذِي لَمْ يَتَّخِذْ وَلَدًا وَلَمْ يَكُنْ لَهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُنْ لَهُ وَلِيٌّ مِنَ الذُّلِّ ۖ وَكَبِّرْهُ تَكْبِيرًا

നീ പ്രഖ്യാപിക്കുകയും ചെയ്യുക: ഒരു സന്താനത്തെയും സ്വീകരിക്കാത്തവനായ, തന്‍റെ ആധിപത്യത്തില്‍ യാതൊരു പങ്കുകാരുമില്ലാത്തവനായ, പോരായ്മയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു സംരക്ഷകനേയും ആവശ്യമില്ലാത്തവനായ അല്ലാഹുവിനാണ് സ്തുതി, അവനെ മഹത്വപ്പെടുത്തേണ്ട വിധം മഹത്വപ്പെടുത്തുകയും ചെയ്യുക!

ആകാശങ്ങളെയും ഭൂമിയെയും അവക്കിടയില്‍ മനുഷ്യരടക്കമുള്ള സര്‍വ്വവസ്തുക്കളെയും സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അല്ലാഹുവിന് സന്താനങ്ങളോ അവന്‍റെ ആധിപത്യത്തില്‍ മറ്റു പങ്കാളികളോ ഒന്നുമില്ലെന്ന് പ്രഖ്യാപിക്കാനാണ് അല്ലാഹു പ്രവാചകനോടും അതുവഴി വിശ്വാസിക ളോടും കല്‍പിക്കുന്നത്. അല്ലാഹു പൂര്‍ണ്ണനും ആരുടെയും ആശ്രയമില്ലാത്തവനും സൃഷ്ടികളെല്ലാം തന്നെ അവന്‍റെ ആശ്രിതരുമാണ്. അവനെപ്പോലെ ഒ രാളുമില്ല, അവനെപ്പോലെ ഒരു വസ്തുവുമില്ല. ത്രികാലജ്ഞാനിയായ അവന്‍ എല്ലാം അടക്കിഭരിക്കുന്ന ഏകാധിപനും സര്‍വ്വാധിപനും സ്വേച്ഛാധിപനും ത ന്നിഷ്ടം പ്രവര്‍ത്തിക്കുന്നവനുമാണ്. 1: 1; 2: 255; 10: 61; 32: 4; 112: 1-4 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!