( അൽ കഹ്ഫ് ) 18 : 3

مَاكِثِينَ فِيهِ أَبَدًا

അവര്‍ ആ പ്രതിഫലത്തില്‍ എന്നെന്നും ശാശ്വതമായി നിലനില്‍ക്കുന്നതുമാണ്.

ഈ സൂക്തത്തിന് പുറമെ മാകിസീന (ശാശ്വതമായ) എന്ന പദം വന്നിട്ടുള്ളത് 43: 77 ല്‍ മാത്രമാണ്. നരകവാസികള്‍ നരകത്തിന്‍റെ പാറാവുകാരനായ മാലിക്കിനെ വിളിച്ച് ഓ മാലിക്കേ! നിന്‍റെ നാഥന്‍ ഞങ്ങളുടെ കഥയങ്ങ് കഴിച്ചോട്ടെ എന്ന് പറയുമ്പോള്‍ അ വരോട് മാലിക്ക് മറുപടി പറയുന്നതാണ്: നിശ്ചയം, നിങ്ങള്‍ അതില്‍ ശാശ്വതമായി കഴി ഞ്ഞുകൂടേണ്ടവരാണ്, നിശ്ചയം ഞങ്ങള്‍ സത്യവും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നിരു ന്നു, എന്നാല്‍ നിങ്ങളില്‍ അധികപേരും സത്യത്തെ വെറുക്കുന്നവരായിരുന്നു എന്ന് പറ യുന്ന രംഗമാണ് 43: 77-78 ല്‍ മുന്നറിയിപ്പ് നല്‍കുന്നത്. 2: 25; 3: 136; 98: 6-7 വിശദീകരണം നോക്കുക.