( അൽ കഹ്ഫ് ) 18 : 2

قَيِّمًا لِيُنْذِرَ بَأْسًا شَدِيدًا مِنْ لَدُنْهُ وَيُبَشِّرَ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا حَسَنًا

നേരെച്ചൊവ്വെയുള്ള ഗ്രന്ഥം, അത് അവനില്‍ നിന്നുള്ള കഠിനമായ വിപത്തിനെ ക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവരായ വിശ്വാസികള്‍ക്ക് നിശ്ചയം, ഏറ്റവും നല്ല പ്രതിഫലമുണ്ടെന്ന് സന്തോഷവാര്‍ ത്ത അറിയിക്കുന്നതിനുമാണ്. 

നിനക്ക് അവതരിപ്പിച്ചിട്ടുള്ള ഒരു വേദമാണ് ഇത്, ഇതുമൂലം നിന്‍റെ ഹൃദയത്തില്‍ യാതൊരു പ്രയാസവും ഉണ്ടാവേണ്ടതില്ല, കാഫിറുകളെ നീ അതുകൊണ്ട് താക്കീത് ചെ യ്യുന്നതിനും വിശ്വാസികള്‍ക്ക് ഒരു അനുസ്മരണമായിക്കൊണ്ടുമാണ് അത് അവതരിപ്പിച്ചിട്ടുള്ളത് എന്ന് 7: 2 ലും; ഈ ഗ്രന്ഥം നാം നിന്നിലേക്ക് അവതരിപ്പിച്ചിട്ടുള്ളത് അതു കൊണ്ട് അവരവരുടെ നാഥന്‍റെ ഇംഗിതത്തോടുകൂടി മനുഷ്യരെ ഇരുട്ടുകളില്‍ നിന്ന് പ്ര കാശത്തിലേക്ക്-അജയ്യനും സ്വയം സ്തുത്യര്‍ഹനുമായവന്‍റെ വഴിയിലേക്ക്-നീ പുറപ്പെടുവിക്കുന്നതിന് വേണ്ടിയാണ് എന്ന് 14: 1 ലും പറഞ്ഞിട്ടുണ്ട്. പ്രകാശമായ അദ്ദിക്ര്‍ മൊത്തം മനുഷ്യര്‍ക്കുള്ളതാണെന്നും അതിനെ പിന്‍പറ്റുന്നവര്‍ മാത്രമേ വിജയം വരിക്കുകയുള്ളൂ എന്നും 7: 157-158 ല്‍ പറഞ്ഞിട്ടുണ്ട്. പരലോകം കൊണ്ട് നിഷേധിക്കുകയും അദ്ദിക്റിനെ വളച്ചൊടിച്ച് അതിനെ ബുദ്ധിമുട്ടുള്ളതാക്കി മാറ്റുകയും ചെയ്ത് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തെത്തൊട്ട് ജനങ്ങളെ തടയുന്ന അക്രമികളുടെ മേലാണ് അല്ലാഹുവിന്‍റെ ശാപമുള്ളതെന്ന് 7: 45; 11: 18-19 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് മാത്രമേ ഒരാള്‍ വിശ്വാസിയാവുകയുള്ളൂ എന്ന് 10: 100 ല്‍ പറഞ്ഞിട്ടു ണ്ട്. 9: 67-68, 71-72; 17: 9 വിശദീകരണം നോക്കുക.