( അൽ കഹ്ഫ് ) 18 : 47

وَيَوْمَ نُسَيِّرُ الْجِبَالَ وَتَرَى الْأَرْضَ بَارِزَةً وَحَشَرْنَاهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا

ഒരു നാളില്‍ നാം പര്‍വ്വതങ്ങളെ സഞ്ചരിപ്പിക്കുന്നതുമാണ്, അപ്പോള്‍ ഭൂമിയെ നിനക്ക് തെളിഞ്ഞ് മിനുസമുള്ളതായ നിലയില്‍ കാണാം, നാം അവരെയെ ല്ലാവരെയും പുനര്‍ജീവിപ്പിച്ച് ഒരുമിച്ച് കൂട്ടുന്നതുമാണ്, അപ്പോള്‍ അവരില്‍ നിന്നുള്ള ആരും തന്നെ നമ്മില്‍ നിന്ന് മറഞ്ഞ് നില്‍ക്കുന്നില്ല.

ത്രികാലജ്ഞാനിയായ നാഥന്‍ പ്രപഞ്ചത്തില്‍ സംഭവിക്കാനുള്ളതെല്ലാം ആദ്യമേ 85: 21-22 സൂക്തങ്ങളില്‍ പറഞ്ഞ പുകള്‍പെറ്റ വായനയായ അദ്ദിക്റില്‍ രേഖപ്പെടുത്തിവെ ച്ചിട്ടുണ്ട്. ത്രികാലജ്ഞാനമായ പ്രസ്തുത ഗ്രന്ഥം പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായി ഉപയോഗപ്പെടുത്താതെ എല്ലാവരും അക്രമികളും തെമ്മാടികളുമായി മാറുമ്പോഴാണ് വിചാരണാദിനം നടപ്പില്‍ വരിക. ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ലോകത്തുള്ള ഫുജ്ജാറുകള്‍ അദ്ദിക് റിനെ സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുക യോ ചെയ്യാത്തവരാണ്. പര്‍വ്വതങ്ങളെ ഉറപ്പിച്ച് നിര്‍ത്തിയതായി ഇപ്പോള്‍ നീ കാണുന്നു, എന്നാല്‍ അവയെ വിധിദിവസം മേഘങ്ങളെപ്പോലെ സഞ്ചരിപ്പിക്കുന്നതാണ്, എല്ലാഓ രോ കാര്യവും കുറ്റമറ്റതാക്കി വെച്ച അല്ലാഹുവിന്‍റെ ഉല്‍പ്പാദനമാണ് അത്, നിശ്ചയം അ വന്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വലയം ചെയ്തവന്‍ തന്നെയാകുന്നു എന്ന് 27: 88 ലും; ഭൂമി നീട്ടിപ്പരത്തപ്പെടുകയും അതിലുള്ളതെല്ലാം പുറത്തേക്കെറിയപ്പെ ട്ട് അത് കാലിയായിത്തീരുകയും ചെയ്യുമ്പോള്‍ എന്ന് 84: 3-4 ലും പറഞ്ഞിട്ടുണ്ട്. അന്ത്യ നിമിഷം നടപ്പില്‍ വരുമ്പോള്‍ ഭൂമി ഇടിച്ചുപൊടിച്ച് ഉയര്‍ച്ചതാഴ്ചകളില്ലാതെ ഒറ്റ മാര്‍ബിളെ ന്നോണം നീട്ടിപ്പരത്തപ്പെടുന്നതാണ്. 14: 48; 18: 8 വിശദീകരണം നോക്കുക.