( ഇബ്രാഹിം ) 14 : 48

يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُ ۖ وَبَرَزُوا لِلَّهِ الْوَاحِدِ الْقَهَّارِ

ഒരു ദിനം ഭൂമി അതല്ലാത്ത ഭൂമിയായി മാറ്റിമറിക്കപ്പെടുന്നതാണ്, ആകാശങ്ങ ളും; അന്ന് സര്‍വ്വവും എല്ലാം അടക്കിഭരിക്കുന്ന ഏകാധിപനായ അല്ലാഹുവിന്‍റെ സന്നിധിയില്‍ മറയില്ലാതെ ഹാജരാക്കപ്പെടുകയും ചെയ്യും.

20: 105-107 ല്‍, വിധിദിവസത്തെ സംബന്ധിച്ച് കാഫിറുകളായവര്‍ ചോദിക്കുന്നതാ ണ്: അന്ന് ഈ പര്‍വ്വതങ്ങളെല്ലാം എവിടെപ്പോകും? അപ്പോള്‍ നീ പറയുക: എന്‍റെ നാഥ ന്‍ അവയെയെല്ലാം ഇടിച്ചുപൊടിച്ച് പൊടിപടലമാക്കുന്നതും ഭൂമിയെ മിനുസമുള്ള ഒറ്റ പ്രതലമാക്കുന്നതുമാണ്, അന്ന് നീ ഭൂമിയില്‍ എവിടെയും ഉയര്‍ച്ചയോ താഴ്ച്ചയോ വള വോ തിരിവോ ഒന്നും കാണുകയുമില്ല എന്നും; 86: 11-12 ല്‍, പൂര്‍വ്വിക അവസ്ഥ പ്രാപി ക്കുന്ന ആകാശവുമാണ് സത്യം, ഉഴുതുമറിച്ച് നിരപ്പാക്കുന്ന ഭൂമിയുമാണ് സത്യം എന്ന് പ റഞ്ഞിട്ടുണ്ട്. 50: 44 ല്‍, അന്ന് ഭൂമി പൊട്ടിപ്പിളരുന്നതും അതിലുള്ള മനുഷ്യരടക്കമുള്ള എ ല്ലാവരും വളരെ വേഗത്തില്‍ പുറപ്പെടുന്നതുമാകുന്നു. അങ്ങനെ ഒരു ഒരുമിച്ചുകൂട്ടല്‍ ന ടപ്പിലാക്കുന്നത് നമ്മെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഈ ഒരുമിച്ചുകൂട്ടല്‍ ഭൂമിയില്‍ തന്നെ ആയിരിക്കുന്നതാണ്.

എല്ലാ ഓരോരുത്തരും ആദ്യപ്രാവശ്യം ജനിച്ചതുപോലെ നഗ്നരായും നഗ്നപാദരാ യും ചേലാകര്‍മ്മരഹിതരായും ഒറ്റൊക്കൊറ്റക്കായിട്ടുമാണ് സ്രഷ്ടാവിന്‍റെ മുമ്പില്‍ ഹാ ജരാക്കപ്പെടുക. പരലോകജീവിതം ഇന്ന് നാം ജീവിക്കുന്നതുപോലെത്തന്നെ ശരീരത്തോ ടും ആത്മാവോടും കൂടിയ ജീവിതം തന്നെയായിരിക്കുമെന്നും ഭൂമുഖത്തുനിന്ന് തിരോ ധാനം ചെയ്ത അതേ വ്യക്തിത്വത്തോടുകൂടി തന്നെയായിരിക്കും ഓരോ വ്യക്തിയും അവിടെ പുനര്‍ജീവിപ്പിക്കപ്പെടുക എന്നും ഗ്രന്ഥം പഠിപ്പിക്കുന്നുണ്ട്. സ്വര്‍ഗ്ഗവും നരകവുമെല്ലാം നേരത്തെത്തന്നെ ഒരുക്കിവെച്ചിട്ടുള്ളതാണ്. ഗ്രന്ഥം കിട്ടിയിട്ട് അദ്ദിക്റിനെത്തൊ ട്ട് ഇഹലോകത്തുവെച്ച് കണ്ണിന് മൂടിയുണ്ടായിരുന്ന കാഫിറുകളുടെ അടുത്തേക്ക് നരക ക്കുണ്ഠം അടുപ്പിക്കുന്നതും ആ നരകക്കുണ്ഠത്തില്‍ അവരുടെ മുഖം വ്യക്തികളുടേതും ശരീരം ഐഹികലോകത്തുള്ള അവരുടെ സ്വഭാവത്തെ പ്രതിനിധീകരിക്കുന്ന വിധത്തി ലുള്ള വിവിധ ജീവികളുടേതുമാക്കി മാറ്റപ്പെടുന്നതുമാണ്. അദ്ദിക്റിനെ സത്യപ്പെടുത്തുന്ന സൂക്ഷ്മാലുക്കള്‍ക്ക് സ്വര്‍ഗ്ഗം വിദൂരമല്ലാതെ അടുപ്പിക്കുന്നതുമാണ് എന്ന് 50: 31 ലും പറഞ്ഞിട്ടുണ്ട്. 5: 60; 6: 91; 9: 67-68 വിശദീകരണം നോക്കുക.