( മര്‍യം ) 19 : 60

إِلَّا مَنْ تَابَ وَآمَنَ وَعَمِلَ صَالِحًا فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ شَيْئًا

പശ്ചാത്തപിച്ച് മടങ്ങുകയും വിശ്വാസം കൈക്കൊള്ളുകയും ആ വിശ്വാസം മ റ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവൃത്തിയില്‍ മുഴുകുകയും ചെയ്തവനൊഴികെ, അപ്പോള്‍ അക്കൂട്ടര്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നതാണ്, അവര്‍ ഒരുവിധത്തിലും അനീതി കാണിക്കപ്പെടുന്നവരാവുകയുമില്ല.

അദ്ദിക്ര്‍ കൊണ്ട് മാത്രമാണ് യഥാര്‍ത്ഥ വിശ്വാസം രൂപപ്പെടുത്താന്‍ സാധിക്കു ക. വിശ്വാസം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവൃത്തിയില്‍ മുഴുകുക എന്ന് പറഞ്ഞാല്‍ അദ്ദിക്ര്‍ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവൃത്തിയില്‍ മുഴുകുക എന്നാ ണ്. അതാണ് നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഗ്രന്ഥം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണെന്ന് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചതിന്‍റെ പൊരുള്‍. തന്‍റെ ഇച്ഛ അദ്ദിക് ര്‍ പിന്‍പറ്റുന്നതുവരെ ഒരാളും വിശ്വാസിയാവുകയില്ല എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്ര വാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 25: 68 ല്‍, നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കു ന്ന വിശ്വാസികള്‍ അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹിനെ വിളിച്ച് പ്രാര്‍ത്ഥിക്കുക യില്ല എന്നും അല്ലാഹു പവിത്രമാക്കിയ ഒരു ആത്മാവിനെയും സത്യം കൂടാതെ കൊല്ലുക യില്ല എന്നും വ്യഭിചരിക്കുകയുമില്ല എന്നും, അങ്ങനെ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അ വന്‍ കുറ്റകൃത്യങ്ങളില്‍ ആപതിച്ചതുതന്നെ എന്നും; 25: 69-70 ല്‍, വിധിദിവസം അവന് ശിക്ഷ ഇരട്ടിപ്പിക്കുന്നതും ഹീനമായ ശിക്ഷ ആസ്വദിച്ചുകൊണ്ട് അവന്‍ അതില്‍ ശാശ്വ തനായി കഴിഞ്ഞുകൂടുന്നതുമാണ് എന്നും, പശ്ചാത്തപിച്ച് മടങ്ങുകയും വിശ്വാസം രൂ പപ്പെടുത്തുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനൊഴികെ, അപ്പോള്‍ അക്കൂട്ടര്‍ക്ക് അല്ലാഹു അവരുടെ തിന്മകള്‍ നന്മകളായി മാറ്റിമറിച്ച് കൊടുക്കുന്നതാണ്, അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാന്‍ തന്നെയായിരിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്. 2: 6-7, 160; 4: 146 വിശദീകരണം നോക്കുക.