( മര്‍യം ) 19 : 59
فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا
അങ്ങനെ അവര്‍ക്ക് ശേഷം നമസ്കാരം പാഴാക്കിക്കളയുകയും ദേഹേച്ഛകള്‍ പിന്‍പറ്റുകയും ചെയ്യുന്ന ഒരു വിഭാഗം പിന്‍ഗാമികളായി വരികയും ചെയ്തു, അപ്പോള്‍ ദുര്‍മാര്‍ഗത്തിന്റെ പരിണിതി അവര്‍ കണ്ടുമുട്ടുകതന്നെ ചെയ്യും.
ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ സത്യപ്പെടുത്താതെ നമസ്കരിക്കുന്നവരും ദേഹേച്ഛകള്‍ പിന്‍പറ്റി ജീവിക്കുന്നവരുമായതിനാ ല്‍ 25: 65-66 ല്‍ വിവരിച്ച പ്രകാരം അവര്‍ക്ക് പിഴയായി നരകക്കുണ്ഠമാണ് ലഭിക്കുക. 2: 2-5; 7: 169-170; 29: 45; 75: 31 വിശദീകരണം നോക്കുക.