(മര്‍യം) 19 : 9
قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَيَّ هَيِّنٌ وَقَدْ خَلَقْتُكَ مِنْ قَبْلُ وَلَمْ تَكُ شَيْئًا

അവന്‍ പറഞ്ഞു; അത് അപ്രകാരം തന്നെയാണ്, അത് അവന് വളരെ എളുപ്പമാണെന്ന് നിന്‍റെ നാഥന്‍ ഇതാ പറയുന്നു, നിശ്ചയം നീ ഒന്നുമല്ലാത്ത അവസ്ഥയില്‍ നിന്ന് നിന്നെ സൃഷ്ടിച്ചിട്ടുള്ളത് അവനാണല്ലോ.

ഇവിടെ സകരിയ്യാനബി നേരിട്ട് അല്ലാഹുവിനോടാണ് ചോദിക്കുന്നത്. എന്നാല്‍ മറുപടി നല്‍കുന്നത് മലക്ക് മുഖേനയാണ്. ഒരു മനുഷ്യനോടും അല്ലാഹു സംസാരിക്കുന്നവനാകുകയില്ല, ദിവ്യസന്ദേശമായിട്ടോ അല്ലെങ്കില്‍ ഒരു മറയുടെ പിന്നിലായിട്ടോ അല്ലെങ്കില്‍ ഒരു മലക്കിനെ ദൂതനായി അയച്ചിട്ടോ അ ല്ലാതെ, അങ്ങനെ അവന്‍റെ സമ്മതത്തോടെ അവന്‍ ഉദ്ദേശിക്കുന്നത് ദിവ്യസന്ദേശമായി നല്‍കുന്നു, നിശ്ചയം അവന്‍ അത്യുന്നതനായ യുക്തിജ്ഞനുമാ കുന്നു എന്ന് 42: 51 ല്‍ പറഞ്ഞിട്ടുണ്ട്. 22: 75 ല്‍, നിശ്ചയം അല്ലാഹു മനുഷ്യരില്‍ നിന്നും മലക്കുകളില്‍ നിന്നും ദൂതന്മാരെ തെരഞ്ഞെടുക്കുമെന്ന് പറഞ്ഞി ട്ടുണ്ട്. 3: 59; 17: 70 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!