إِنَّ مَثَلَ عِيسَىٰ عِنْدَ اللَّهِ كَمَثَلِ آدَمَ ۖ خَلَقَهُ مِنْ تُرَابٍ ثُمَّ قَالَ لَهُ كُنْ فَيَكُونُ
നിശ്ചയം അല്ലാഹുവിന്റെ അടുക്കല് ഈസായുടെ ഉപമ ആദമിന്റെ ഉപമ പോ ലെയാകുന്നു, അവനെ അവന് മണ്ണില് നിന്ന് സൃഷ്ടിച്ചു, പിന്നെ അവന് അവ നോട് പറഞ്ഞു: ഉണ്ടാവുക, അപ്പോള് അവന് ഉണ്ടാവുകയായി.
പിതാവും മാതാവുമില്ലാത്ത അല്ലാഹുവിന്റെ സൃഷ്ടിപ്പിന് ഉദാഹരണമാണ് ആദമും ഹവ്വയും. മണ്ണുകൊണ്ട് ശരീരം സൃഷ്ടിച്ച് അവന്റെ റൂഹ് അതില് ആവാഹിച്ചപ്പോള് ആ ദം മനുഷ്യനായി. ഹവ്വയെ ആദമിന്റെ ആത്മാവില് നിന്ന് നാഥന് 'ഉണ്ടാവുക' എന്ന കല്പന പ്രകാരമാണ് സൃഷ്ടിച്ചത്. ഈസായുടെ ശരീരം 'ഉണ്ടാവുക' എന്ന വചനവും റൂഹ് നാഥനില് നിന്നുള്ളത് തന്നെയാണെന്നും 4: 171 ല് പറഞ്ഞിട്ടുണ്ട്. പിതാവില്ലാത്ത അല്ലാഹുവിന്റെ സൃഷ്ടിക്ക് ഉദാഹരണമാണ് ഈസാ. അപ്പോള് ആദമിന്റെയും ഈസായുടെയും ജീവനും ആത്മാവും അടങ്ങിയ റൂഹ് അല്ലാഹുവില് നിന്നുള്ളതാണ് എന്നതുപോലെത്തന്നെ മനുഷ്യരുടേതടക്കം എല്ലാ സൃഷ്ടികളുടെയും റൂഹ് അല്ലാഹുവില് നിന്നുള്ളത് തന്നെയാണ്. മനുഷ്യരടക്കം എല്ലാ ജീവികളുടെയും ശരീരം ആണിന്റെയും പെണ്ണിന്റെയും ബീജങ്ങള് കൂട്ടിച്ചേര്ത്താണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതര ജീവികളില് നിന്ന് മനുഷ്യര്ക്കുള്ള പ്രത്യേകത മനുഷ്യന് ബുദ്ധിശക്തി നല്കപ്പെട്ടിട്ടുണ്ട് എന്നതാണ്. ത്രി കാലജ്ഞാനമായ അദ്ദിക്റില് നിന്ന് ഇത്തരം കാര്യങ്ങളെല്ലാം മനസ്സിലാക്കിയ വിശ്വാസി ഒരു ജീവിയെയും ന്യായം കൂടാതെ വധിക്കുകയില്ല. എന്നാല് ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്ആനില് വായിക്കുന്ന ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകളായ ഇത്തരം കാര്യങ്ങളെല്ലാം ഉണര്ത്തുന്ന ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര് കേള്ക്കാന് തയ്യാറാകാത്ത ബധിരരും അതിനെക്കുറിച്ച് ലോകരോട് പ റയാന് തയ്യാറാകാത്ത ഊമരുമായതിനാലാണ് അവരെ 1000 സമുദായങ്ങളില് പെട്ട ജീവികളില് വെച്ച് ഏറ്റവും ദുഷിച്ചവരെന്ന് 8: 22 ല് വിശേഷിപ്പിച്ചിട്ടുള്ളത്. 3: 47; 4: 1; 32: 7-9 വിശദീകരണം നോക്കുക.