നിശ്ചയം ആ അന്ത്യമണിക്കൂര്‍ വരികതന്നെ ചെയ്യും, ഞാന്‍ അതിനെ ഗോപ്യമാക്കി വെച്ചിട്ടുള്ളത് എല്ലാഓരോ ആത്മാവിനും അത് ഉദ്ദേശിച്ച് പ്രവര്‍ത്തിച്ചതിന് പ്രതിഫലം നല്‍കപ്പെടുന്നതിന് വേണ്ടിയാകുന്നു.
മനുഷ്യജീവിതത്തിന്‍റെ നാലാം ഘട്ടമായ ഭൂമിയിലെ ജീവിതം ഏഴാം ഘട്ടത്തിലേക്ക് സ്വര്‍ഗം പണിയുന്നതിന് വേണ്ടിയുള്ളതാണ്. മനുഷ്യരെ സ്വര്‍ഗ്ഗ ത്തില്‍ സൃഷ്ടിച്ചതും ഭൂമിയിലേക്ക് നിയോഗിച്ചയച്ചതും വെള്ളിയാഴ്ചയാണ്. ഒരു വെള്ളിയാഴ്ച പകല്‍ അവസാനിക്കുന്നതോടെ ലോകാവസാനം സംഭവി ക്കുന്നതുമാണ്. അന്ന് പതിനഞ്ചുവയസ്സ് തികയുന്ന ഒരാള്‍ക്ക് സ്വര്‍ഗം പണിയാന്‍ അവസരം നല്‍കുക എന്നത് നീതിമാനും നിഷ്പക്ഷവാനുമായ നാഥന്‍റെ കടമയാണ്. സ്വര്‍ഗം പണിയാന്‍ പ്രായോഗികമായി അവസരമില്ലെങ്കിലും അതിനുള്ള ആഗ്രഹം അഥവാ ഉദ്ദേശ്യം ഒരു ആത്മാവിന് ഉണ്ടെങ്കില്‍ അതിന് പ്രതിഫലമായി സ്വര്‍ഗ്ഗം ലഭിക്കേണ്ടതിന് വേണ്ടിയാണ് ആ അന്ത്യമണിക്കൂര്‍ ഗോപ്യമാക്കി വെച്ചിരിക്കുന്നത് എന്നര്‍ത്ഥം.
എന്നാല്‍ ലക്ഷ്യബോധമില്ലാതെയും ആത്മാവ് പങ്കെടുക്കാതെയും നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ഹജ്ജും ഉംറയും നിര്‍വഹിക്കുകയും ചെയ്ത് 25: 65-66 സൂക്തങ്ങളില്‍ വിവരിച്ചപ്രകാരം നരകക്കുണ്ഠം പിഴയായി നേടുന്ന കാഫിറുകള്‍ 70: 6-7 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അന്ത്യമണിക്കൂര്‍ ഇനി യും കുറേദൂരെയാണ്, അടുത്തെങ്ങും സംഭവിക്കുകയില്ല എന്നാണ് കരുതുക. 4: 1, 100; 13: 14; 18: 103-106 വിശ ദീകരണം നോക്കുക.