അപ്പോള്‍ അതുകൊണ്ട് വിശ്വസിക്കാത്തവനും തന്റെ ദേഹേച്ഛ പിന്പറ്റിയവനുമായ ഒരുവന് നിന്നെ അതിനെത്തൊട്ട് തടയാതിരിക്കട്ടെ, അങ്ങനെയാ യാല്‍ നീ ദീനില്‍ നിന്നും പുറത്ത് പോയവനായിത്തീരും.
എല്ലാ ഓരോ ആയിരത്തിലും 999 ഫുജ്ജാറുകളും അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് അവരുടെ ദേഹേച്ഛ പിന്‍പറ്റുന്നവരായതിനാല്‍ 15: 44 ല്‍ വിവരിച്ച പ്രകാരം അവര്‍ എല്ലാവരും നരകക്കുണ്ഠത്തിന്റെ ഏഴ് വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തിവെക്കപ്പെ ട്ടവരാണ്. കപടവിശ്വാസികളും അനുയായി കളുമടങ്ങിയ അവര്‍ എപ്പോഴും മനുഷ്യരെ അദ്ദിക്റില്‍ നിന്ന് തടയാന്‍ ശ്രമിക്കുന്നവരായതിനാല്‍ 33: 1, 48 സൂക്തങ്ങളിലൂടെ പ്രവാചകനോടും വിശ്വാ സിയോടും അവരെ അനുസരിക്കരുതെന്ന് കല്പിച്ചിരിക്കുന്നു.
നിശ്ചയം അവനെ (ഈസായുടെ രണ്ടാമത്തെവരവ്) അന്ത്യമണിക്കൂറിന്റെ അടയാളമാക്കിവെച്ചിരിക്കുന്നു, അപ്പോള്‍ അതിന്റെ കാര്യത്തില്‍ നീ സംശയാ ലുക്കളില് പെട്ടുപോകരുത്, അപ്പോള്‍ നിങ്ങള്‍ എന്നെ പിന്‍പറ്റുകയും ചെയ്യുക, ഇതാണ് നേരെച്ചൊവ്വെയുള്ള പാത എന്ന് 43: 61 ല്‍ പറഞ്ഞിട്ടുണ്ട്. 9: 33; 11: 17; 16: 36 വിശദീകരണം നോക്കുക.