( ത്വാഹാ ) 20 : 14

إِنَّنِي أَنَا اللَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي

നിശ്ചയം ഞാന്‍, ഞാന്‍ അല്ലാഹുവാകുന്നു, ഞാനല്ലാതെ മറ്റൊരു ഇലാഹും ഇല്ല, അപ്പോള്‍ നീ എന്നെ സേവിച്ചുകൊണ്ട് ജീവിക്കുക, ദിക്രീ നിലനിര്‍ത്തുന്നതിനുവേണ്ടി നീ നമസ്കാരം നിലനിര്‍ത്തുകയും ചെയ്യുക.

21: 24-25 ല്‍ വിവരിച്ച പ്രകാരം എല്ലാ 313 പ്രവാചകന്മാരെയും സത്യവും തെളി വുമായ അദ്ദിക്ര്‍ കൊണ്ട് നിയോഗിച്ചിട്ടുള്ളത് അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹുമില്ല എന്നും അതു കൊണ്ട് നിങ്ങള്‍ അവനെ മാത്രം സേവിച്ചുകൊണ്ടിരിക്കുവീന്‍ എന്നും ക ല്‍പിച്ചുകൊണ്ടാണ്. ദിക്രീ എന്നത് അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. അപ്പോള്‍ 2: 2-5 ല്‍ വിവരിച്ച പ്രകാരം നമസ്കാരം നിലനിര്‍ത്തേണ്ടത് ദിക്രീ എന്ന ഗ്രന്ഥം നിലനിര്‍ ത്തുന്നതിന് വേണ്ടിയാണ്. അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ അറബി ഖു ര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ നിന്നുള്ള ആരാണോ അത് കാണാതിരിക്കുകയും കേള്‍ക്കാതിരിക്കുകയും ചെയ്യുന്നത്, അക്കൂട്ടര്‍ തന്നെയാണ് നരകക്കുണ്ഠത്തിലേക്കു ള്ള കാഫിറുകള്‍ എന്ന് 18: 100-101 ല്‍ പറഞ്ഞിട്ടുണ്ട്. അത്തരം ഫുജ്ജാറുകളോട് അവരുടെ മരണസമയത്ത് നാഥന്‍ 'അപ്പോള്‍ നീ സത്യത്തെ സത്യപ്പെടുത്തിയില്ല, അതുകൊണ്ട് നീ നമസ്കരിച്ചിട്ടുമില്ല; എന്നാല്‍ നീ അതിനെ തള്ളിപ്പറഞ്ഞ് പിന്‍തിരിഞ്ഞ് പോയി' എ ന്ന് പറയുമെന്ന് 75: 31-32 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ ഒറ്റപ്പെട്ട വിശ്വാസി 7: 205-206 ല്‍ വിവരിച്ച പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയുമാണ് പിന്‍പറ്റേണ്ടത്. 9: 53-55; 10: 100; 38: 8 വിശദീകരണം നോക്കുക.