( ത്വാഹാ ) 20 : 61

قَالَ لَهُمْ مُوسَىٰ وَيْلَكُمْ لَا تَفْتَرُوا عَلَى اللَّهِ كَذِبًا فَيُسْحِتَكُمْ بِعَذَابٍ ۖ وَقَدْ خَابَ مَنِ افْتَرَىٰ

മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് നാശം, നിങ്ങള്‍ അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയരുത്, അങ്ങനെയായാല്‍ ശിക്ഷമുഖേന അവന്‍ നി ങ്ങളെ നശിപ്പിച്ചുകളയും, ആരാണോ കള്ളം കെട്ടിച്ചമക്കുന്നത്, അവന്‍ പ രാജയപ്പെട്ടതുതന്നെ.

91: 9-10 ല്‍, നിശ്ചയം, ആത്മാവിനെ ശുദ്ധീകരിച്ചവന്‍ വിജയം വരിച്ചു. നിശ്ചയം, ആത്മാവിനെ ദുഷിപ്പിച്ചവന്‍ പരാജയപ്പെടുകയും ചെയ്തു എന്ന് പറഞ്ഞിട്ടുണ്ട്. 4: 51-52; 7: 37; 10: 17 വിശദീകരണം നോക്കുക.