( അശ്ശംസ് ) 91 : 9

قَدْ أَفْلَحَ مَنْ زَكَّاهَا

നിശ്ചയം, അതിനെ ശുദ്ധീകരിച്ചവന്‍ വിജയം വരിച്ചു.

ത്രാസ്സായ അദ്ദിക്ര്‍ കൊണ്ട് ആത്മാവിനെ തിരിച്ചറിയുകയും ആത്മാവിന്‍റെ ഉടമയെ തിരിച്ചറിയുകയും ശാന്തിയും സമാധാനവും നേടിയ ആത്മാവായിത്തീരുകയുമാണെങ്കില്‍ അവള്‍-ആ ആത്മാവ്-വിജയിക്കുന്നതാണ്. 98: 2-3 ല്‍ പറഞ്ഞ ആത്മാവിനെ ശുദ്ധീകരിക്കാനുള്ള ഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് മാത്രമേ ഹൃദയത്തില്‍ കുടികൊള്ളുന്ന ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാന്‍ സാധിക്കുകയുള്ളൂ. മനുഷ്യനെയാണ് സ്വര്‍ഗത്തില്‍ വെച്ച് ഗ്രന്ഥം പഠിപ്പിച്ചിട്ടുള്ളത് എന്നതിനാല്‍ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കേണ്ട ബാധ്യത ചിന്താശക്തി നല്‍കപ്പെട്ട മനുഷ്യന്‍റേതാണ്. ആത്മാവിന്‍റെ ഉടമക്ക് സര്‍വസ്വം സമര്‍പ്പിച്ച വിശുദ്ധന്മാര്‍ക്കല്ലാതെ മാന്യമായ വായനയായ അദ്ദിക്ര്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല എന്ന് 56: 77-79 ലും; അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണെന്ന് 56: 82 ലും പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും അവരുടെ അനുയായികളായ, അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന മുശ്രിക്കുകളായ പുരുഷന്മാരും സ്ത്രീകളും മാലിന്യമാണെന്നും അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യമല്ലാതെ വര്‍ധിപ്പിക്കുകയില്ല എന്നും 9: 28, 95, 125 സൂക്തങ്ങളിലും; അക്രമികളായ അവര്‍ക്ക് അദ്ദിക്ര്‍ നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്ന് 17: 82 ലും പറഞ്ഞിട്ടുണ്ട്. 39: 41-42; 75: 14-15; 87: 14-15 വിശദീകരണം നോക്കുക.