جَنَّاتُ عَدْنٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ وَذَٰلِكَ جَزَاءُ مَنْ تَزَكَّىٰ
താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന നിത്യാനുഗ്രഹങ്ങള്‍ അടങ്ങിയ സ്വര്‍ഗപ്പൂന്തോപ്പുകള്‍, അവര്‍ അതില്‍ നിത്യവാസികളുമായിരിക്കും, അതാണ് അവരവരെ ശുദ്ധീകരിച്ചവര്‍ക്ക് പ്രതിഫലമായി ലഭിക്കുക.
87: 14-15 ല്‍, നിശ്ചയം അവരവരെ ശുദ്ധീകരിക്കുകയും തന്‍റെ നാഥനെ നടത്തങ്ങളിലും ഇരുത്തങ്ങളിലും കിടപ്പുകളിലും സ്മരിക്കുകയും അതിന് വേണ്ടി നമസ്കരിക്കുകയും ചെയ്തവര്‍ വിജയിച്ചിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അവരവരെ ശുദ്ധീകരിക്കു ക എന്ന് പറഞ്ഞാല്‍ ത്രാസ്സായി അദ്ദിക്റിനെ ഇവിടെവെച്ചുതന്നെ ഉപയോഗപ്പെടുത്തി വിശ്വാസിയാണെന്ന് ഉറപ്പ് വരുത്തുകയും സ്രഷ്ടാവിന്‍റെ സ്വഭാവവും നടപടിയും തി രിച്ചറിയുകയും ജീവിതലക്ഷ്യം തിരിച്ചറിയുകയും ചെയ്യുക എന്നാണ്. 4: 1; 7: 205-206; 10: 100; 20: 14 വിശദീകരണം നോക്കുക.