(ത്വാഹാ) 20 : 77
وَلَقَدْ أَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَسْرِ بِعِبَادِي فَاضْرِبْ لَهُمْ طَرِيقًا فِي الْبَحْرِ يَبَسًا لَا تَخَافُ دَرَكًا وَلَا تَخْشَىٰ

മൂസാക്ക് നാം ദിവ്യസന്ദേശം നല്‍കുകയും ചെയ്തു, എന്തെന്നാല്‍ നീ എന്‍റെ ദാസന്മാരെയും കൊണ്ട് രാത്രിക്ക് രാത്രി പുറപ്പെടുക, അവര്‍ക്കുവേണ്ടി സമുദ്രത്തില്‍ ഒരു ഉണങ്ങിയ പാത വെട്ടിത്തുറക്കുകയും ചെയ്യുക, നീ പിടികൂടപ്പെടുമെന്ന് ഭയപ്പെടരുത്, നീ മറ്റൊന്നും ഭയപ്പെടുകയുമരുത്.

മൂസായുടെ വടികൊണ്ട് സമുദ്രത്തില്‍ അടിക്കാന്‍ ദിവ്യസന്ദേശം നല്‍കിക്കൊണ്ട് മൂസാക്കും ഇസ്റാഈല്‍ സന്തതികള്‍ക്കും സമുദ്രത്തിലൂടെ മുറിച്ച് കടക്കുന്നതിനുവേണ്ടി ഒരു ഉണങ്ങിയ പാത ഒരുക്കിക്കൊടുത്തു എന്നാണ് സൂക്തത്തില്‍ പറയുന്നത്. 26: 63-66 സൂക്തങ്ങളില്‍, നാം മൂസാക്ക് ദിവ്യസന്ദേ ശം നല്‍കി, നീ നിന്‍റെ വടികൊണ്ട് കടലില്‍ അടിക്കുക! അപ്പോള്‍ അത് പിളര്‍ന്ന് വെള്ളം വമ്പിച്ച മലകളെന്നോണം രണ്ട് ഭാഗത്തേക്കുമായി മാറിനിന്നു. പിന്നെ നാം മറ്റേവിഭാഗത്തെ അതിലേക്ക് അടുപ്പിക്കുകയും അവരെ മുഴുവന്‍ അതില്‍ മുക്കിക്കൊല്ലുകയും മൂസായെയും അവനോടൊപ്പമുള്ളവരെയും രക്ഷപ്പെടുത്തുകയും ചെയ്തു എന്ന് പറഞ്ഞിട്ടുണ്ട്. 44: 23-24 സൂക്തങ്ങളില്‍, സമുദ്രത്തെ നീ പിളര്‍ന്ന അവസ്ഥയില്‍തന്നെ വിടുക എന്ന് പറഞ്ഞിട്ടുണ്ട്. അ ഥവാ നിങ്ങള്‍ ഫിര്‍ഔനിനാലും അവന്‍റെ സൈന്യത്താലും പിടികൂടപ്പെടാതിരിക്കാന്‍ വേണ്ടി സമുദ്രം കൂടിച്ചേരുന്നതിന് വേണ്ടി വീണ്ടും അടിക്കരുത് എന്നാണ് ആശയം. നീ മറ്റൊന്നും ഭയപ്പെടുകയുമരുത് എന്ന് പറഞ്ഞതിന്‍റെ വിവക്ഷ, നിങ്ങള്‍ സമുദ്രത്തില്‍ താഴ്ന്നുപോകുമെന്നോ മലകളെന്നോണം രണ്ട് ഭാഗത്തേക്കുമായി മാറിനിന്ന വെള്ളം കൂടിച്ചേര്‍ന്ന് മുങ്ങിപ്പോകുമെന്നോ ഒന്നും ഭയപ്പെടേണ്ടതില്ല എന്നുമാണ്. 4: 158; 16: 40; 17: 1 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!