(ത്വാഹാ) 20 : 75
وَمَنْ يَأْتِهِ مُؤْمِنًا قَدْ عَمِلَ الصَّالِحَاتِ فَأُولَٰئِكَ لَهُمُ الدَّرَجَاتُ الْعُلَىٰ

ആരാണോ വിശ്വാസിയായിക്കൊണ്ട് അവന്‍റെയടുക്കല്‍ വരുന്നത്, നിശ്ചയം അവന്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്തിട്ടുമുണ്ട്, അപ്പോള്‍ അക്കൂട്ടര്‍ക്ക് തന്നെയാണ് അത്യുന്നതമായ പദവികളുള്ളത്.

10: 100 ല്‍ വിവരിച്ച പ്രകാരം നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാള്‍ക്കും വിശ്വാസിയാകാന്‍ സാധ്യമല്ല. ഇന്ന് സല്‍കര്‍മ്മങ്ങള്‍ ചെയ്യു ക എന്ന് പറഞ്ഞാല്‍ 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ഉപകരണമായ അദ്ദിക്ര്‍ മനു ഷ്യര്‍ക്ക് എത്തിച്ചുകൊടുക്കലും ആയിരം സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങളുടെ ക്ഷേമം ലക്ഷ്യം വെച്ച് ജൈവകൃഷി ചെയ്യലും ഫലവൃക്ഷങ്ങള്‍ വെ ച്ചുപിടിപ്പിക്കലുമാണ്.  2: 261; 4: 85; 76: 8-9 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!