( ത്വാഹാ ) 20 : 90

وَلَقَدْ قَالَ لَهُمْ هَارُونُ مِنْ قَبْلُ يَا قَوْمِ إِنَّمَا فُتِنْتُمْ بِهِ ۖ وَإِنَّ رَبَّكُمُ الرَّحْمَٰنُ فَاتَّبِعُونِي وَأَطِيعُوا أَمْرِي

നിശ്ചയം മുമ്പ് ഹാറൂന്‍ അവരോട് പറഞ്ഞിട്ടുമുണ്ടായിരുന്നു: ഓ എന്‍റെ ജന മേ, നിശ്ചയം നിങ്ങള്‍ ഇതുകൊണ്ട് പരീക്ഷിക്കപ്പെടുകയാണ്, നിശ്ചയം നിങ്ങളുടെ ഉടമ നിഷ്പക്ഷവാനാണ്, അപ്പോള്‍ നിങ്ങള്‍ എന്നെ പിന്‍പറ്റുകയും എന്‍റെ കല്‍പനകള്‍ അനുസരിക്കുകയും ചെയ്യുവീന്‍!

നിങ്ങളുടെ നാഥന്‍ നിഷ്പക്ഷവാനാണ് എന്ന് പറഞ്ഞത് നിങ്ങള്‍ക്ക് അവനിലേ ക്ക് എത്തിപ്പെടാനുള്ള മാര്‍ഗ്ഗവും പിശാചിലേക്ക് എത്തിപ്പെടാനുള്ള മാര്‍ഗ്ഗങ്ങളും വി വരിക്കുന്ന അദ്ദിക്ര്‍ സ്വര്‍ഗത്തില്‍ വെച്ചുതന്നെ പഠിപ്പിച്ചിട്ടുണ്ട് എന്നതിനാലാണ്. അ പ്പോള്‍ നിങ്ങള്‍ പരീക്ഷണത്തിന് വിധേയമായി വഴികേടിലാവുകയാണെങ്കില്‍ ആ വ ഴികേടിന്‍റെ ഉത്തിരവാദിത്തം നിങ്ങള്‍ ഓരോരുത്തരും തന്നെ വഹിക്കേണ്ടിവരുന്നതുമാ ണ്. 2: 256; 10: 108; 55: 1-4; 76: 2-3 വിശദീകരണം നോക്കുക.