( ഇന്‍സാന്‍ ) 76 : 2

إِنَّا خَلَقْنَا الْإِنْسَانَ مِنْ نُطْفَةٍ أَمْشَاجٍ نَبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا

നിശ്ചയം, നാം മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് മിശ്രിതമായ ഒരു ബീജത്തില്‍ നിന്നാണ്-നമുക്ക് അവനെ പരീക്ഷിക്കുന്നതിന് വേണ്ടി, അപ്പോള്‍ നാം അവന് കേള്‍വിയും കാഴ്ചയും നല്‍കുകയുണ്ടായി. 

മിശ്രിതമായ ബീജം കൊണ്ടുദ്ദേശിക്കുന്നത് 86: 5-7 ല്‍ പറഞ്ഞ പിതാവിന്‍റെ വൃഷണത്തില്‍ നിന്നുള്ള പുംബീജവും മാതാവിന്‍റെ ഇടുപ്പെല്ലിനുള്ളില്‍ നിന്നുള്ള അണ്ഡവും കൂടിച്ചേര്‍ന്നതാണ്. മാതാവിന്‍റെ ഗര്‍ഭാശയത്തില്‍ ഭ്രൂണമായി നാല്‍പ്പത് ദിവസവും രക്തപിണ്ഡമായി നാല്‍പ്പത് ദിവസവും മാംസപിണ്ഡമായി നാല്‍പ്പത് ദിവസവും പിന്നിട്ട ശി ശുവില്‍ നാലു മാസം പിന്നിടുമ്പോള്‍ പിതാവിന്‍റെ മുതുകിലുള്ള ആത്മാവിനെ ഒരു മലക്ക് മുഖേന എടുത്ത് മാതാവിന്‍റെ ഗര്‍ഭപാത്രത്തിലേക്ക് ആവാഹിപ്പിക്കുന്നു. നേരത്തെതന്നെ ജീവനുണ്ടായിരുന്ന ശിശുവിന് ആത്മാവുകൂടി ലഭിക്കുന്നതോടെ റൂഹ് (ജീവന്‍+ആത്മാവ്) ലഭിക്കുന്നു. ശിശുവിന് അഞ്ചാം മാസത്തില്‍ കേള്‍വിയും ആറാം മാസത്തില്‍ കാഴ്ചയും ഏഴാം മാസത്തില്‍ ബോധമണ്ഡലവും രൂപപ്പെടുകയും നിശ്ചിതകാലം ഗര്‍ഭാ ശയത്തില്‍ കഴിഞ്ഞശേഷം ശിശു ഭൂമിയിലേക്ക് ജനിക്കുകയും ചെയ്യുന്നു. പിതാവിന്‍റെ ബീജത്തില്‍ നിന്നാണ് എല്ലും നാഡികളും രൂപപ്പെടുന്നതെങ്കില്‍ മാതാവിന്‍റെ ബീജത്തില്‍ നിന്നാണ് രക്തവും മാംസവും രൂപപ്പെടുന്നത് എന്ന് ഒരു ജൂതന്‍റെ ചോദ്യത്തിന് മറുപടി നല്‍കിക്കൊണ്ട് പ്രവാചകനിലൂടെ നാഥന്‍ പഠിപ്പിച്ചിട്ടുണ്ട്. 

സ്വര്‍ഗത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഭൂമി യില്‍ നിയോഗിച്ചിട്ടുള്ളത് എന്ന് 5: 48; 6: 165 എന്നീ സൂക്തങ്ങളിലും; നിശ്ചയം കേള്‍വി, കാഴ്ച, ബുദ്ധിശക്തി എന്നിവയെക്കുറിച്ചെല്ലാം ചോദ്യം ചെയ്യപ്പെടുമെന്ന് 17: 36 ലും; പി ന്നെ അന്നേ ദിനം എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും ചോദ്യം ചെയ്യപ്പെടുമെന്ന് 102: 8 ലും പറഞ്ഞിട്ടുണ്ട്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫു ജ്ജാറുകള്‍ ത്രികാലജ്ഞാനവും ഉള്‍ക്കാഴ്ചാദായകവുമായ അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവരെ നിഷ്പക്ഷവാനായ നാഥന്‍ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവ ര്‍ എന്നാണ് 8: 22, 55 സൂക്തങ്ങളില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്ന ഭ്രാന്തന്മാരായ അവര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 ലും അവര്‍ വാ യിച്ചിട്ടുണ്ട്. 4: 1; 17: 36; 29: 2-3 വിശദീകരണം നോക്കുക.