( അമ്പിയാഅ് ) 21 : 102

لَا يَسْمَعُونَ حَسِيسَهَا ۖ وَهُمْ فِي مَا اشْتَهَتْ أَنْفُسُهُمْ خَالِدُونَ

അവര്‍ അതിന്‍റെ നേരിയ ശബ്ദം പോലും കേള്‍ക്കുകയില്ല; അവര്‍ അവരുടെ ആത്മാവ് ആഗ്രഹിക്കും വിധമുള്ള ശാശ്വതമായ ജീവിതം അനുഭവിക്കുന്നവ രുമായിരിക്കും.

സ്വര്‍ഗ്ഗവാസികള്‍ അവിടെ അവരുടെ മനസ്സുകള്‍ ആഗ്രഹിക്കുന്ന ജീവിതം നയി ക്കുന്നവരും നരകക്കുണ്ഠത്തിന്‍റെ നേരിയ ശബ്ദം പോലും കേള്‍ക്കാത്തവണ്ണം അതില്‍ നിന്ന് അകറ്റപ്പെട്ടവരുമായിരിക്കും എന്നാണ് സൂക്തത്തില്‍ പറയുന്നത്. 41: 30-32 ല്‍, നി ശ്ചയം ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്ന് പ്രഖ്യാപിക്കുകയും പിന്നെ ആ പ്ര ഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നവരുണ്ടല്ലോ, അവരുടെമേല്‍ മലക്കുകള്‍ ഇ റങ്ങുകയും നിങ്ങള്‍ ഭയപ്പെടരുത്; നിങ്ങള്‍ ദുഃഖിക്കരുത്; നിങ്ങളോട് വാഗ്ദത്തം ചെയ് തിട്ടുള്ള സ്വര്‍ഗം കൊണ്ട് സന്തോഷഭരിതരായിക്കൊള്ളുക; ഞങ്ങളാണ് നിങ്ങളുടെ ഇ ഹത്തിലേയും പരത്തിലേയും കൂട്ടുകാര്‍, നിങ്ങള്‍ക്ക് ആ സ്വര്‍ഗ്ഗത്തില്‍ മനസ്സ് ആഗ്രഹി ക്കുന്നതും നിങ്ങള്‍ തേടുന്നതുമായ എല്ലാം ഉണ്ട്-എല്ലാം പൊറുക്കുന്ന കാരുണ്യവാനായ വനില്‍ നിന്നുള്ള വിരുന്നായിക്കൊണ്ട് എന്ന് മലക്കുകള്‍ പറയുമെന്ന് പറഞ്ഞിട്ടുണ്ട്. സ ത്യമായ അദ്ദിക്ര്‍ കൊണ്ട് 43: 36-39 ല്‍ പറഞ്ഞ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി നാ ഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവന്‍ മാത്രമേ വിശ്വാസിയാവുകയുള്ളൂ. അവന്‍ അദ്ദിക് റിനെ ടിക്കറ്റായും എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും ന രകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനായും ഉപയോഗപ്പെടുത്തുന്നതാണ്. 3: 2; 16: 89; 33: 35 വിശദീകരണം നോക്കുക.