إِنْ هُوَ إِلَّا عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَاهُ مَثَلًا لِبَنِي إِسْرَائِيلَ
നിശ്ചയം, അവന്‍ നമ്മുടെ അനുഗ്രഹം ലഭിച്ച ഒരു അടിമയല്ലാതെ മറ്റാരുമല്ല, നാം അവനെ ഇസ്റാഈല്‍ സന്തതികള്‍ക്ക് ഒരു ഉപമയാക്കുകയും ചെയ്തിട്ടുണ്ട്.
നാം അവനെ ഒരു ഉപമയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞത് ഈസായെ അല്ലാഹുവിന്‍റെ കഴിവിന് ഒരു ഉദാഹരണമാക്കിയിട്ടുണ്ട് എന്നാണ്. ഈസാ പിതാവില്ലാതെ ജനിച്ചത്, തൊട്ടിലില്‍ വെച്ച് സംസാരിച്ചത്, പരിശുദ്ധാത്മാവായ ജിബ്രീല്‍ എപ്പോഴും കൂടെയുള്ള ത്, പിശാച് സമീപിക്കാത്തത്, ആകാശത്തുനിന്ന് ഭക്ഷണത്തളിക ഇറക്കിക്കൊടുത്തത്, മ രിച്ചവരെ ജീവിപ്പിച്ചത്, ശരീരത്തോടുകൂടി ഉയര്‍ത്തപ്പെട്ടത്, അന്ത്യമണിക്കൂറിന്‍റെ അറിവാ യിക്കൊണ്ട് രണ്ടാമത് ഭൂമിയിലേക്ക് കൊണ്ടുവരുന്നത് എന്നീ കാര്യങ്ങളിലെല്ലാം ഈസാ യെ മറ്റു പ്രവാചകന്മാരില്‍ നിന്നും അല്ലാഹു വ്യത്യസ്ഥനാക്കിയിട്ടുണ്ട്. ഇതിലെല്ലാം പ്ര പഞ്ചനാഥന്‍റെ കഴിവാണ് പ്രകടമാകുന്നത്. 3: 49; 4: 171-172; 5: 116-118; 9: 31 വിശദീകരണം നോക്കുക.