( അല്‍ ഹജ്ജ് ) 22 : 2

يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّا أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى النَّاسَ سُكَارَىٰ وَمَا هُمْ بِسُكَارَىٰ وَلَٰكِنَّ عَذَابَ اللَّهِ شَدِيدٌ

നിങ്ങള്‍ അത് കാണുന്ന ദിനം! എല്ലാ ഓരോ മുലകൊടുക്കുന്ന സ്ത്രീയും അ വളുടെ കുട്ടികളെ വിട്ട് ഒഴിവാക്കുന്നതാണ്; എല്ലാ ഓരോ ഗര്‍ഭിണിയും അവളു ടെ ഗര്‍ഭം വിസര്‍ജ്ജിച്ച് പോകുന്നതുമാണ്, ജനങ്ങളെ ലഹരി ബാധിച്ചവരായി നിനക്ക് കാണാം, അവരോ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിട്ടുമില്ല, എന്നാല്‍ അല്ലാഹുവിന്‍റെ ശിക്ഷ അതികഠിനവുമാണ്.

അന്ത്യനാളിന്‍റെ ഭയാനകതയാണ് സൂക്തത്തില്‍ വരച്ചുകാണിക്കുന്നത്. അതിന്‍റെ പ്രകമ്പനത്താല്‍ മുലയൂട്ടുന്ന മാതാക്കളെല്ലാം അവരുടെ കുട്ടികളെ ഒഴിവാക്കുന്നതും ഗര്‍ഭിണികള്‍ സമയമാകുന്നതിന് മുമ്പുതന്നെ അതിന്‍റെ ഭയാനകതയാല്‍ പ്രസവിച്ചു പോകുന്നതുമാണ്. ലഹരിവസ്തുക്കളൊന്നും ഉപയോഗിക്കാതെത്തന്നെ ജനങ്ങളെ മ ത്ത് പിടിച്ചവരായി കാണുന്നതുമാണ്. 3: 101-102; 5: 48; 8: 59; 14: 42 വിശദീകരണം നോ ക്കുക.