( ഇബ്രാഹിം ) 14 : 42

وَلَا تَحْسَبَنَّ اللَّهَ غَافِلًا عَمَّا يَعْمَلُ الظَّالِمُونَ ۚ إِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ الْأَبْصَارُ

അക്രമികളുടെ പ്രവര്‍ത്തനങ്ങളെത്തൊട്ട് അല്ലാഹു അശ്രദ്ധവാനാണെന്ന് നി ങ്ങള്‍ കണക്കുകൂട്ടേണ്ടതുമില്ല, നിശ്ചയം അല്ലാഹു അവരെ ദൃഷ്ടികള്‍ മേല്‍ പോട്ട് തുറിച്ചുപോകുന്ന ഒരു നാളിലേക്ക് പിന്തിപ്പിക്കുകയാകുന്നു.

അതായത് അന്ത്യദിനത്തിന്‍റെ ഭയാനകദൃശ്യം അവരുടെ മുമ്പില്‍ വരുമ്പോള്‍ അവ ര്‍ അത് തുറിച്ച് നോക്കിക്കൊണ്ടിരിക്കും, അവരുടെ കണ്ണുകള്‍ ഇമവെട്ടാതെ കല്ലുപോലെയും ആയിരിക്കും. 22: 1-2 ല്‍ മനുഷ്യരെ വിളിച്ച് അല്ലാഹു പറയുന്നു: നിങ്ങള്‍ നിങ്ങളുടെ നാഥനെ സൂക്ഷിക്കുക, നിശ്ചയം ആ അന്ത്യമണിക്കൂറിന്‍റെ പ്രകമ്പനം അതിഭീകരം തന്നെയാണ്, അന്നേദിനം മുലയൂട്ടുന്ന അമ്മമാര്‍ മുലകുടിക്കുന്ന കുഞ്ഞുങ്ങളെ മറന്നു കളയുകയും ഗര്‍ഭിണികള്‍ അവരുടെ ഗര്‍ഭം സമയമാകുന്നതിന് മുമ്പുതന്നെ പ്രസവിച്ചു പോവുകയും ചെയ്യും, അന്നേദിനം ലഹരി ഉപയോഗിക്കാതെത്തന്നെ ജനങ്ങളെ ലഹരി ബാധിച്ചതായി നിനക്ക് കാണാം. എല്ലാ കാലത്തുമുള്ള പ്രവാചകന്മാരുടെ ജനതയില്‍ പെട്ട, അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപടവിശ്വാസികളും അനുയായികളും തന്നെയാണ് അക്രമികള്‍. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ 56: 82 ല്‍ വിവരിച്ച പ്രകാരം അ തിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഫുജ്ജാറുകള്‍ തന്നെയാണ് 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍. 7: 182-183; 8: 36-37; 11: 101- 102 വിശദീകരണം നോ ക്കുക.