(അല്‍ ഹജ്ജ്) 22 : 3
وَمِنَ النَّاسِ مَنْ يُجَادِلُ فِي اللَّهِ بِغَيْرِ عِلْمٍ وَيَتَّبِعُ كُلَّ شَيْطَانٍ مَرِيدٍ

യാതൊരു ജ്ഞാനവുമില്ലാതെ അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവര്‍ ജനങ്ങളിലുണ്ട്, അവര്‍ സംശയമുണ്ടാക്കുന്ന എല്ലാഓരോ പിശാചുക്കളേയും പിന്‍പറ്റുന്നവരുമാണ്. 

ജ്ഞാനം എന്നത് അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. അല്ലാഹുവിന്‍റെ കാര്യത്തില്‍ സംസാരിക്കണമെങ്കില്‍ അദ്ദിക്ര്‍ അറിയണം, അല്ലാതെ അല്ലാ ഹുവിനെക്കുറിച്ച് സംസാരിക്കുന്നവര്‍ കാഫിറുകളും അക്രമികളുമാണെന്ന് യഥാക്രമം 29: 47, 49 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 'സംശയമുണ്ടാക്കുന്ന എ ല്ലാഓരോ പിശാചിനെയും പിന്‍പറ്റുന്നവര്‍' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ അദ്ദിക്ര്‍ ഇല്ലാതെ അല്ലാഹുവിനെക്കുറിച്ച് വാദിക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്നവര്‍ എന്നാണ്. യഥാര്‍ത്ഥത്തില്‍ അവരുടെ ജിന്നുകൂട്ടുകാരനായ പിശാചിനെ അഥവാ മനുഷ്യപ്പിശാചുക്കളായ അവരുടെ നേതാക്കളെയാണ് അ വര്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. 1: 7; 18: 54; 40: 4 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!