നിശ്ചയം അവനെ ആരാണോ സംരക്ഷകനായി തെരഞ്ഞെടുക്കുന്നത്, അപ്പോള്‍ നിശ്ചയം അവനെ അവന്‍ വഴിപിഴപ്പിക്കുമെന്നും കത്തിയാളുന്ന നര കശിക്ഷയിലേക്ക് അവനെ മാര്‍ഗ്ഗദര്‍ശനം ചെയ്യുമെന്നും അവന്‍റെമേല്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.
പ്രകാശമായ അദ്ദിക്ര്‍ കൊണ്ട് 43: 36-39 സൂക്തങ്ങളില്‍ പറഞ്ഞ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റി പ്രകാശമായ നാഥനെ ഹൃദയത്തില്‍ സൂക്ഷി ക്കുമ്പോള്‍ മാത്രമാണ് ഒരാള്‍ വിശ്വാസിയാകുന്നത്. ഗ്രന്ഥം കിട്ടിയവരില്‍ ആയിരത്തില്‍ 999 പേരെയും പിശാച് പാട്ടിലാക്കുമെന്ന് 4: 118 ല്‍ വിവരിച്ചി ട്ടുണ്ട്. അല്ലാഹുവില്‍ നിന്ന് ഭൂമിയിലേക്ക് നീട്ടിയിട്ടിരിക്കുന്ന 2: 256 ല്‍ പറഞ്ഞ പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മുറുകെപ്പിടിക്കുകവഴി അല്ലാ ഹുവിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ ജീവിക്കുന്നവര്‍ മാത്രമാണ് പിശാചിന്‍റെ കെണിയില്‍ പെടാതിരിക്കുക. 2:168-169; 10: 99-100; 16: 99-100 വിശദീകരണം നോക്കുക.